സേവ് ലുട്ടാപ്പിയുമായി കേരളപോലീസിന്റെ കിടുക്കാച്ചി ട്രോള്‍: സീറ്റ് ബെല്‍റ്റ് ശീലമാക്കാന്‍ മുന്നറിയിപ്പ്

arya antony February 11, 2019

ട്രോള്‍മഴയുമായി വീണ്ടും നമ്മുടെ സ്വന്തം കേരള പോലീസ്. ഇത്തവണ സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമായി ധരിക്കണമെന്ന മുന്നറിയിപ്പുമായാണ് വരവ്.
‘മായാവി’ ചിത്രകഥയില്‍ ‘ഡിങ്കിനി’ എന്ന പുതിയ കഥാപാത്രം വരുന്നുവെന്ന പ്രചാരണത്തിന്റെ പശ്ചാത്തലത്തിലാണ് കേരള പോലീസിന്റെ വക പുതിയ ട്രോള്‍.

സീറ്റ് ബെല്‍റ്റിട്ട് വണ്ടിയോടിക്കുന്ന ലുട്ടാപ്പിയെ മാറ്റി റാഷ് ഡ്രൈവ് ചെയ്യുന്ന ഡിങ്കിനിയെ വെച്ചാണ് മുന്നോട്ടുപോകാന്‍ ഉദ്ദേശമെങ്കില്‍ ഞങ്ങള്‍ അനുവദിക്കില്ലെന്നാണ് കേരളം പൊലീസിന്റെ ട്രോള്‍. ലുട്ടാപ്പിയുടെ മറുപടിയും ഉണ്ട് കൂടെ…കേട്ടല്ലോ…ഇപ്പ ഇറങ്ങിക്കോണം ഈ അങ്കത്തട്ടീന്നു…ഈ കേരള മുറ്റത്തീന്നു…ഈ ടെറിട്ടറീന്നും..പോടേയ്…നിരവധി ലൈക്കുകളും ഷെയറുകളുമാണ് പോസ്റ്റിന് ലഭിച്ചിരിക്കുന്നത്.

എന്നും എപ്പോഴും പ്രിയമുള്ളവരുടെ ഒപ്പമുണ്ടാകാൻ സീറ്റ് ബെൽറ്റ് ശീലമാക്കുക 😍#keralapolice #SaveLuttappi #saveluttappi

Posted by Kerala Police on Sunday, February 10, 2019
Read more about:
RELATED POSTS
EDITORS PICK