അമ്മയ്ക്ക് പിന്നാലെ മകനും മരിച്ചു

arya antony February 11, 2019

കിളിമാനൂര്‍: തിരുവനന്തപുരം കിളിമാനൂരില്‍ അമ്മയ്ക്ക് പിന്നാലെ മകനും മരിച്ചു. കിളിമാനൂര്‍ ഞാവേലിക്കോണം ചരുവിള പുത്തന്‍വീട്ടില്‍ മുരളിയുടെ ഭാര്യ മോളി (45), മൂത്തമകന്‍ മനു (25) എന്നിവ രാണ് മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മരിച്ചത്. പ്രമേഹരോഗത്തെ തുടര്‍ന്ന് വര്‍ഷങ്ങളായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു മോളി.

ശനിയാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ മോളി മരിച്ചു. രാവിലെ 11.30യോടെ മൃതശരീരം വീട്ടുവളപ്പില്‍ സംസ്‌ക്കരിച്ചു. മനുവും സംസ്‌ക്കാര ചടങ്ങുകളില്‍ പങ്കെ ടുത്തിരുന്നു. ഉച്ചയോടെ അസുഖം വഷളായ മനുവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിച്ചെങ്കിലും രാത്രി 11 മണിയോടെ മരിച്ചു. ഞായറാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പില്‍ സംസ്‌ക്കരിച്ചു.

സാമ്പത്തിക ബുദ്ധിമുട്ടുകാരണം മോളിയുടെ വിദഗ്ധ ചികിത്സ നടത്താനായിരുന്നില്ല. ഇതിനിടയില്‍ മനുവിന് രണ്ട് കിഡ്‌നിക്കും അസുഖം ബാധിച്ചു. നേരത്തെ റെയില്‍വേയില്‍ താത്ക്കാലിക ജീവനക്കാനായി ജോലി നോക്കിയിരുന്ന മനു പിന്നീട് ടെക് നോപാര്‍ക്കില്‍ കരാര്‍ തൊഴിലാളിയായി. അസുഖം രൂക്ഷമായതോടെ ജോലിക്ക് പോകാന്‍ കഴിയാതായി. മോളിയുടെ മറ്റ് മക്കള്‍: മനോജ് (ഡിഗ്രി വിദ്യാര്‍ഥി,ഇക്ബാല്‍ കോളേജ്), മാളു.

Read more about:
EDITORS PICK