നടി മഞ്ജു വാര്യർ തങ്ങളെ പറ്റിച്ചു; വയനാട് കോളനിയിലെ ആദിവാസികൾ

Pavithra Janardhanan February 11, 2019

നടി മഞ്ജു വാര്യർക്കെതിരെ ആദിവാസികൾ. വീട് വാഗ്ദാനവുമായി ഒന്നര വര്‍ഷം മുൻപ് ആദിവാസി കോളനിയിലെത്തിയ മഞ്ജു തങ്ങളെ പറ്റിച്ചെന്ന ആരോപണവുമായാണ് വയനാട് പരക്കുനി കോളനിയിലെ ആദിവാസികൾ രംഗത്തെത്തിയിരിക്കുന്നത്.ജില്ലാ ഭരണകൂടവുമായി ചര്‍ച്ച ചെയ്ത് പദ്ധതി തയ്യാറാക്കിയെങ്കിലും നാളിതുവരെയായിട്ടും പ്രാരംഭ പ്രവര്‍ത്തനം പോലും നടത്തില്ലെന്നാണ് ആദിവാസികളുടെ ആക്ഷേപം.

Manju-Warrier

ഇതിനെതിരെ ഫെബ്രുവരി 13 ന് തൃശ്സൂരിലെ വീടിന് മുന്നിൽ കുടിൽ കെട്ടി സമരം തുടങ്ങുമെന്ന് ആദിവാസികൾ വയനാട്ടിൽ വിളിച്ച വാര്‍ത്താസമ്മേളനത്തിൽ അറിയിച്ചു.

57 കുടംബങ്ങളാണ് കോളനിയിലുള്ളത്. മഞ്ജുവാര്യരുടെ വാഗ്ദാനം വന്നതോടെ മറ്റ് പദ്ധതികളൊന്നും ഇവര്‍ക്ക് ലഭിക്കാതായി. വീട് പുതുക്കി പണിയുന്നതിനോ പുനര്‍ നിര്‍മ്മാണത്തിനോ സഹായം കിട്ടുന്നില്ല. ഈ സാഹചര്യത്തിലാണ് ആദിവാസികൾ പരസ്യമായി പ്രതിഷേധിക്കാൻ ഒരുങ്ങുന്നത്.

Read more about:
EDITORS PICK