എസ് രാജേന്ദ്രൻ എം.എൽ.എ ക്കെതിരെ കേസ്

Pavithra Janardhanan February 11, 2019

ദേവികുളം സബ്കളക്ടര്‍ രേണുരാജിനെതിരായ പരാമർശത്തിൽ എസ് രാജേന്ദ്രൻ എം എൽ എ ക്കെതിരെ കേസ്. സംസ്ഥാന വനിതാ കമ്മീഷൻ ആണ് സ്വമേധയാ കേസ്സെടുത്തത്.

രേണുരാജിന് ബുദ്ധിയില്ലെന്ന് പറഞ്ഞായിരുന്നു എസ്. രാജേന്ദ്രന്‍ എം.എല്‍.എയുടെ അധിക്ഷേപം. സ്റ്റോപ്പ് മെമ്മോ അവഗണിച്ച് പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്‌സ് നിര്‍മിക്കുന്നത് തടയാനെത്തിയ റവന്യൂ സംഘത്തോടാണ് എം.എല്‍.എ. ഇപ്രകാരം പറഞ്ഞത്.

അതേസമയം പരാമർശം നടത്തിയത് വിവാദമായതോടെ എം എൽ എ ഖേദ പ്രകടനവുമായി രംഗത്തെത്തിയിരുന്നു. തന്‍റെ പരാമർശം സ്ത്രീസമൂഹത്തെ വേദനിപ്പിച്ചെങ്കിൽ ഖേദിക്കുന്നു എന്നാണ് എം എൽ എ പ്രതികരിച്ചത്.

‘താൻ ബഹുമാനത്തോടെയാണ് അവളെന്ന് വിളിക്കുന്നത്. തന്നെയുമല്ല ചെറിയകുട്ടിയാണ് സബ് കളക്ടര്‍. അതുകൊണ്ട് അങ്ങനെ വിളിക്കുന്നത് തെറ്റില്ലെന്നാണ് താൻ കരുതുന്നത്. എങ്കിലും സ്ത്രീസമൂഹത്തിന് തന്‍റെ പരാമർശത്തിൽ വേദനയുണ്ടെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നു’ എന്നാണ് എസ് രാജേന്ദ്രന്‍റെ പ്രതികരണം.

Read more about:
EDITORS PICK