ചികിത്സ ലഭിക്കാതെ സയാമീസ് ഇരട്ടകള്‍ക്ക് ദാരുണാന്ത്യം

Pavithra Janardhanan February 11, 2019

ചികിത്സ ലഭിക്കാതെ സയാമീസ് ഇരട്ടകള്‍ക്ക് ദാരുണാന്ത്യം. യമനില്‍ ആണ് രണ്ടാഴ്ച മാത്രം പ്രായമുള്ള അബ്ദ് അല്‍ ഖലേഖ്, അബ്ദ് അല്‍ റഹിം എന്നീ ആണ്‍കുട്ടികൾ വിദഗ്ധ ചികിത്സ ലഭിക്കാതെ മരിച്ചത്.

സന്‍ആ യില്‍ മതിയായ ചികിത്സാ സൗകര്യം ഇല്ലാത്തതിനാല്‍ കുട്ടികള്‍ക്ക് വിദേശ ചികിത്സ ലഭ്യമാക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നു. എന്നാൽ സൗദിയുടെ പിന്തുണയുള്ള യമന്‍ സൈന്യവും ഹൂതികളും തമ്മില്‍ യുദ്ധം നടക്കുന്നതിനാല്‍ 2015 മുതല്‍ സന്‍ആ വിമാനത്താവളം അടച്ചിരിക്കുകയാണ്. ഇത് മൂലം കുട്ടികളെ വിദേശത്തേക്ക് കൊണ്ടുപോകാനായില്ല. കുട്ടികളുടെ മരണം ആരോഗ്യമന്ത്രാലയമാണ് സ്ഥിരീകരിച്ചത്. സംസ്‌കാരം നടത്തി.

Read more about:
EDITORS PICK