അഡാര്‍ ലൗവിനെതിരെ ഡിഗ്രേഡിംഗ് ക്യാംപെയ്ന്‍; പിന്നില്‍ നിന്ന് കുത്തരുതെന്ന് ഒമര്‍ ലുലു

Sebastain February 12, 2019

കൊച്ചി: ഒമര്‍ ലുലുവിന്‍റ സ്വപ്നചിത്രമായ ഒരു അഡാര്‍ ലവിനെ റിലീസിന് മുന്പേ ചിലര്‍ തകര്‍ക്കാര്‍ ശ്രമിക്കുന്നതായി ആരോപണം. ചിത്രത്തിനെതിരെ ഡിഗ്രേഡിംഗ് ക്യാന്പയിന്‍ ശക്തമാകുന്നുവെന്ന് ഒമര്‍ ലുലു പറഞ്ഞു. നേരത്തെ സിനിമയിലെ ഗാനം പുറത്തിറങ്ങിയപ്പോ‍ഴും ലിപ് ലോക്ക് രംഗവുമായി ടീസര്‍ പുറത്ത് വന്നപ്പോ‍ഴും പ്രിയ വാര്യര്‍ക്കെതിരെ ഡിസ് ലൈക്ക് ക്യാംപെയിന്‍ ഉണ്ടായിരുന്നു. പടം ഇറങ്ങുന്നതിനു മുന്നേ അതിനെ തകർക്കാൻ കരുതികൂട്ടി ഡീഗ്രേഡിംഗ് ചെയ്യാൻ ശ്രമിക്കുന്നത് വളരെ ദുഖകരമാണെന്ന് ഫേസ്ബുക്കില്‍ കുറിച്ച ഒമര്‍ ലുലു കൂടെ നിന്നില്ലെങ്കിലും പിറകിൽ നിന്ന് കുത്തിവീഴ്ത്താൻ ശ്രമിക്കരുതെന്ന് അപേക്ഷിച്ചു.

ഒമര്‍ ലുലുവിന്‍റെ കുറിപ്പ്;

പടം ഇറങ്ങുന്നതിനു മുന്നേ അതിനെ തകർക്കാൻ കരുതികൂട്ടി ഡീഗ്രേഡ് ചെയ്യാൻ ശ്രമിക്കുന്നത് വളരെ ദുഖകരമാണ്. പരിഹാസങ്ങളും തെറിവിളികളും കണ്ടില്ലെന്ന് വെക്കുന്നത് നിസ്സഹായത കൊണ്ട് മാത്രമാണ് ,അതിനിടയിൽ ദയവ് ചെയ്ത ഇങ്ങനെ ഉപദ്രവിക്കുക കൂടി ചെയ്യരുത്.ഒരു കൊല്ലത്തെ കഷ്ടപ്പാടും കാത്തിരിപ്പും പറഞ്ഞ് വെറുപ്പിക്കുന്നില്ല ..കൂടെ നിന്നില്ലെങ്കിലും പിറകിൽ നിന്ന് കുത്തിവീഴ്ത്താൻ ശ്രമിക്കരുത് അപേക്ഷയാണ്.


പ്രണയദിനമായ ഫെബ്രുവരി 14 നാണ് ഒരു അഡാറ് ലവ് പ്രദര്‍ശനത്തിനെത്തുന്നത്. വിവിധ ഭാഷകളിലായി പുറത്തിറങ്ങുന്ന ചിത്രം വലിയ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

Read more about:
RELATED POSTS
EDITORS PICK