നവദമ്പതികള്‍ക്കെതിരെ വ്യാജ പ്രചാരണം: വാട്‌സാപ്പ് അഡ്മിന്‍മാര്‍ക്ക് ലുക്കൗട്ട് നോട്ടീസ്

arya antony February 12, 2019

ക​ണ്ണൂ​ര്‍: ന​വ ദമ്പതികളെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്തി​യ കേ​സി​ല്‍ പ്ര​തി​ക​ള്‍​ക്കാ​യി പോ​ലീ​സ് ലു​ക്കൗ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ക്കും. പുലിക്കുരുമ്പയിലെ വാ​ട്സ്‌ആ​പ് ഗ്രൂ​പ്പി​ന് മൂ​ന്ന് അ​ഡ്മി​ന്‍​മാ​രു​ള്ള​തി​ല്‍ ഒ​രാ​ളെ പോ​ലീ​സ് നേ​ര​ത്തെ അ​റ​സ്റ്റു ചെ​യ്തി​രു​ന്നു. വി​ദേ​ശ​ത്തു​ള്ള മ​റ്റ് ര​ണ്ട് ഗ്രൂ​പ്പ് അ​ഡ്മി​ന്‍​മാ​ര്‍​ക്കാ​യാ​ണ് ലു​ക്കൗ​ട്ട് നോ​ട്ടീ​സ് ഇ​റ​ക്കു​ന്ന​തെ​ന്ന് അ​ന്വേ​ഷ ഉ​ദ്യോ​ഗ​സ്ഥ​നാ​യ ശ്രീ​ക​ണ്ഠ​പു​രം സി​ഐ പ​റ​ഞ്ഞു.

കേ​സി​ല്‍ ഇ​തു​വ​രെ 11 പേ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. എ​ന്നാ​ല്‍ പോ​സ്റ്റ് ക്രി​യേ​റ്റ് ചെ​യ്ത​യാ​ളെ ഇ​തു​വ​രെ ക​ണ്ടെ​ത്താ​ന്‍ ക​ഴി​ഞ്ഞി​ട്ടി​ല്ല. ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍ കൂ​ടു​ത​ല്‍ പ​രി​ശോ​ധ​ന​യ്ക്കാ​യി പോ​ലീ​സ് സൈ​ബ​ര്‍ സെ​ല്ലി​ന് കൈ​മാ​റി.

ശ്രീ​ക​ണ്ഠ​പു​രം ന​ഗ​ര​ത്തി​ലെ ഒ​രു വാ​ട്സ്‌ആ​പ് ഗ്രൂ​പ്പി​ന്‍റെ​യും പുലിക്കുരുമ്പയിലെ വാ​ട്സ് ആ​പ് ഗ്രൂ​പ്പി​ന്‍റെ​യും പേ​രാ​ണ് ദമ്പതിക​ള്‍ പ​രാ​തി​യി​ല്‍ ന​ല്‍​കി​യി​രു​ന്ന​ത്. ഇ​തി​ല്‍ ശ്രീ​ക​ണ്ഠ​പു​ര​ത്തെ വാ​ട്സ്‌ആ​പ് ഗ്രൂ​പ്പ് അ​ഡ്മി​ന്‍​മാ​രെ പോ​ലീ​സ് നേ​ര​ത്തെ ത​ന്നെ അ​റ​സ്റ്റു ചെ​യ്തി​രു​ന്നു. ഈ ​ര​ണ്ട് ഗ്രൂ​പ്പി​ലും പോ​സ്റ്റ് ഷെ​യ​ര്‍ ചെ​യ്ത​വ​രേ​യും പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്യും.

സം​സ്ഥാ​ന​ത്തെ നൂ​റു​ക​ണ​ക്കി​നാ​ളു​ക​ള്‍ പോ​സ്റ്റ് ഷെ​യ​ര്‍ ചെ​യ്തു​വെ​ങ്കി​ലും എ​ല്ലാ​വ​രു​ടെ​യും പേ​രി​ല്‍ കേ​സെ​ടു​ത്താ​ല്‍ കേ​സ് ദു​ര്‍​ബ​ല​മാ​കു​ന്ന​തി​നാ​ലാ​ണ് പെ​ണ്‍​കു​ട്ടി പ​രാ​തി ന​ല്‍​കി​യ ഗ്രൂ​പ്പു​ക​ളി​ലു​ള്ള​വ​രു​ടെ പേ​രി​ല്‍ മാ​ത്രം കേ​സെ​ടു​ക്കു​ന്ന​ത്.


Read more about:
EDITORS PICK