മുല്ലപ്പൂക്കെട്ടില്‍ കഞ്ചാവുകടത്ത്: ആലപ്പുഴ സ്വദേശിനി പിടിയില്‍

Sebastain February 12, 2019

പാലക്കാട്: മുല്ലപ്പൂക്കെട്ടിനൊപ്പം ഒളിപ്പിച്ചു കടത്തിയ ഒരു ലക്ഷം രൂപയുടെ കഞ്ചാവുമായി യുവതി പിടിയില്‍. ആലപ്പുഴ തുറവൂര്‍ സ്വദേശിനി പ്രീത(29) ആണ് എക്‌സൈസിന്റെ പിടിയിലായത്.


രാത്രി വാളയാര്‍ ടോള്‍പ്ലാസയില്‍ പാലക്കാട് എക്‌സൈസ് സ്‌പെഷ്യ സ്‌ക്വാഡിന്റെ പരിശോധനയിലാണ് യുവതി കുടുങ്ങിയത്. അരക്കിലോ കഞ്ചാവും കണ്ടെടടുത്തു. ഷോള്‍ഡര്‍ ബാഗില്‍ പ്രത്യേക അറയുണ്ടാക്കി കഞ്ചാവ് നിറച്ച ശേഷം മണം വരാതിരിക്കാന്‍ മുല്ലപ്പൂ നിറയ്ക്കുകയായിരുന്നു.
കോയമ്പത്തൂര്‍ കേന്ദ്രീകരിച്ചുളള ലഹരി മാഫിയ സംഘങ്ങളുടെ ഇടനിലക്കാരിയാണ് പ്രീതയെന്നാണ് സൂചന. കൂടുതല്‍ അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

Tags: ,
Read more about:
EDITORS PICK