കറുമുറെ തിന്നാം; കിടിലൻ അരിമുറുക്ക്

Pavithra Janardhanan February 19, 2019

ആവശ്യമുള്ള സാധനങ്ങൾ

വ​റു​ത്ത അ​രി​പ്പൊ​ടി – മൂ​ന്ന് ക​പ്പ്‌
വ​റു​ത്ത് പൊ​ടി​ച്ച ഉ​ഴു​ന്ന് – ഒ​രു ചെ​റി​യ ക​പ്പ്
മു​ള​കു​പ്പൊ​ടി – ഒ​രു ടേ​ബി​ൾ സ്‌​പൂ​ൺ
കാ​യം​പ്പൊ​ടി – അ​ര ടീ​സ്‌​പൂ​ൺ
എ​ള്ള്‌ – ഒ​രു ടീ​സ്‌​പൂ​ൺ
ജീ​ര​കം – ഒ​രു ടീ​സ്‌​പൂ​ൺ
എ​ണ്ണ :- വ​റു​ക്കാ​ൻ പാ​ക​ത്തി​ന്
ഉ​പ്പ്, വെ​ള്ളം – ആ​വ​ശ്യ​ത്തി​ന്

ത​യാ​റാ​ക്കു​ന്ന വി​ധം

അ​രി​പ്പൊ​ടി, ഉ​ഴു​ന്നു​പ്പൊ​ടി, മു​ള​കു​പ്പൊ​ടി, ജീ​ര​കം, കാ​യം​പ്പൊ​ടി, എ​ള്ള് എ​ന്നി​വ​യി​ലേ​ക്ക് ആ​വ​ശ്യ​ത്തി​ന് ഉ​പ്പും ചേ​ർ​ത്ത് ന​ന്നാ​യി യോ​ജി​പ്പി​ച്ചു വ​യ്ക്കു​ക. ഇ​തി​ലേ​ക്ക് കു​റെ​ശ്ശേ വെ​ള്ളം ചേ​ർ​ത്ത് ന​ന്നാ​യി കു​ഴ​യ്ക്കു​ക. ന​ന്നാ​യി കു​ഴ​ച്ച് ഇ​ടി​യ​പ്പം മാ​വി​ന്‍റെ പ​രു​വ​ത്തി​ലാ​ക്കി​യെ​ടു​ക്കു​ക. ഈ ​കൂ​ട്ടി ഇ​രു​പ​ത് മി​നി​റ്റ് വ​യ്ക്കു​ക. ശേ​ഷം പാ​നി​ൽ എ​ണ്ണ​യൊ​ഴി​ച്ച് ചൂ​ടാ​ക്കു​ക. ചൂ​ടാ​യ​ശേ​ഷം സേ​വ​നാ​ഴി​യി​ൽ മു​റു​ക്കു ഉ​ണ്ടാ​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന ചി​ല്ല് ഇ​ട്ട് മാ​വ് നി​റ​ച്ച് മു​റു​ക്കി​ന്‍റെ ആ​കൃ​തി​യി​ൽ വ​റു​ത്തെ​ടു​ക്കു​ക.

Tags: ,
Read more about:
EDITORS PICK