ഫേഷ്യല്‍ ആയാല്‍ ഇങ്ങനെയിരിക്കണം, ചിലവില്ലാതെ ഇത് പരീക്ഷിക്കാം

Sruthi February 20, 2019
facial

സൗന്ദര്യത്തിനായി എന്തും മുഖത്തു തേക്കാം എന്ന അവസ്ഥയിലാണ് പലരും. എന്തു തേച്ചിട്ടും പണം മുടക്കിയിട്ടും റിസള്‍ട്ടില്ല. ഫേഷ്യല്‍ എന്നൊക്കെ പറഞ്ഞാല്‍ ദേ ഇങ്ങനെയായിരിക്കണം. അപ്പോള്‍ തന്നെ മുഖം വെളുക്കണം. എങ്കിലേ മനസിന് ആശ്വാസം ലഭിക്കൂ.

പലപ്പോഴും മുഖത്തെ പാടുകള്‍ അകറ്റി ചര്‍മ്മത്തിന് നിറവും സൗന്ദര്യവും നല്‍കുന്ന കാര്യത്തില്‍ ശ്രദ്ധിക്കേണ്ട ചിലതുണ്ട്. പ്രത്യേകിച്ച് പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ മാത്രം ഉപയോഗിക്കുമ്പോള്‍. സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ തക്കാളി കൊണ്ട് ചില സൂത്രപ്പണികള്‍ ഉണ്ട്. ഇത് സൗന്ദര്യത്തിന് വളരെയധികം സഹായിക്കുന്നു. തക്കാളി പോലെ മുഖത്തിന് തിളക്കവും നിറവും നല്‍കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

വാഴപ്പഴം നന്നായി ഞെരടിയ ശേഷം മുഖത്തു പുരട്ടാം. 10- 15 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തില്‍ മുഖം നന്നായി കഴുകാം. പാര്‍ട്ടിക്കും മറ്റും പോകുന്നതിനു മുമ്പ് ഈ മാര്‍ഗം ധൈര്യമായി പരീക്ഷിച്ചോളൂ. മുഖ ചര്‍മം കൂടുതല്‍ തിളങ്ങാന്‍ ഈ മാര്‍ഗം സഹായിക്കും.

ചൂരുങ്ങിയ സമയത്തിനുള്ളില്‍ ചര്‍മം സുന്ദരമാകാന്‍ പപ്പായയെ കൂട്ടുപിടിക്കാം. നന്നായി പഴുത്ത പപ്പായ ഉടച്ച് മുഖത്തുപുരട്ടാം. ചര്‍മത്തിലെ മൃതകോശങ്ങളെ അകറ്റി കൂടുതല്‍ നിറവും തിളക്കവും നല്‍കാന്‍ പപ്പായ സഹായിക്കും.

Tags:
Read more about:
EDITORS PICK