ഒറ്റചാര്‍ജില്‍ 428 കിമീ വരെ, എംജി ഇലക്ട്രിക് എസ്‌യുവി ഉടന്‍

Sruthi February 21, 2019
suv

കാര്‍ നിര്‍മ്മാണശ്രേണിയില്‍ വലിയ വിപ്ലവം സൃഷ്ടിക്കാന്‍ ഇലക്ട്രിക് എസ്യുവിയുമായി എംജി എത്തുന്നു. ഒറ്റ ചാര്‍ജില്‍ 428 കിമീ വരെ ചാര്‍ജ് നിലനിര്‍ത്തും. ഇസഡ് എക്‌സ് എസ്‌യുവിയെ അടിസ്ഥാനപ്പെടുത്തി എംജി പ്രദര്‍ശിപ്പിച്ച ഇ ഇസഡ്എക്‌സാണ് ഇന്ത്യയിലെ രണ്ടാമത്തെ വാഹനമായി പുറത്തിറങ്ങുക.

ഹെക്റ്ററിന്റെ അരങ്ങേറ്റത്തിന് ശേഷം ഈ വര്‍ഷം അവസാനം ഇലക്ട്രിക് എസ്യുവി വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 150 എച്ച്പി കരുത്തുള്ള ഇലക്ട്രിക് മോട്ടറാണ് വാഹനത്തിന് കരുത്തു പകരുക. പൂജ്യത്തില്‍ നിന്ന് 50 കിലോമീറ്റര്‍ വേഗം 3.1 സെക്കന്റില്‍ ആര്‍ജിക്കാനുള്ള കഴിവുണ്ടാകും. ഒറ്റ ചാര്‍ജില്‍ 335 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ സാധിക്കും എന്നതും ഈ എസ്യുവിയുടെ മേന്മയാണ്.

കൂടാതെ 60 കിലോമീറ്റര്‍ വേഗ പരിധിയില്‍ സഞ്ചരിച്ചാല്‍ 428 കിലോമീറ്റര്‍ വരെ ചാര്‍ജ് നില്‍ക്കും എന്നാണ് കമ്പനി അവകാശപ്പെടുന്നത്. അരമണിക്കൂര്‍ ചാര്‍ജ് ചെയ്താല്‍ 80 ശതമാനം വരെ ചാര്‍ജാകുന്ന ഫാസ്റ്റ് ചാര്‍ജിങ് ടെക്‌നോളജിയും വാഹനത്തിലുണ്ടാകും. വിലകുറയ്ക്കാനായി ഘടകങ്ങളായി ഇറക്കുമതി ചെയ്ത് ഇന്ത്യയില്‍ അസംബിളിള്‍ ചെയ്ത് വില്‍ക്കാനാണ് കമ്പനി പദ്ധതി.

ജനറല്‍ മോട്ടോഴ്സില്‍ നിന്ന് സ്വന്തമാക്കിയ ഗുജറാത്തിലെ ഹലോല്‍ ശാലയില്‍ നിന്നാണ് എംജി വാഹനങ്ങള്‍ പുറത്തിറക്കുക. യുകെയില്‍ നിന്നും ചൈനയില്‍ നിന്നും ഇന്ത്യയില്‍ നിന്നുമുള്ള എന്‍ജിനിയറുമാരുടെ നേതൃത്വത്തിലാണ് വാഹനങ്ങള്‍ നിര്‍മിക്കുന്നത്. തുടക്കത്തില്‍ വര്‍ഷത്തില്‍ 80000 വാഹനങ്ങളും പിന്നീട് രണ്ടു ലക്ഷം വാഹനങ്ങളും പുറത്തിറക്കാനാണ് കമ്പനി പദ്ധതി. ചൈനയിലെ മുന്‍നിര വാഹന നിര്‍മാതാക്കളായ സായിക് മോട്ടോര്‍ കോര്‍പറേഷന്റെ സഹസ്ഥാപനമാണ് എംജി മോട്ടോര്‍ ഇന്ത്യ.

Tags: ,
Read more about:
EDITORS PICK