ചന്ദാ കൊച്ചാറിനെതിരെ സിബിഐ ലുക്കൗട്ട് നോട്ടീസ്

Pavithra Janardhanan February 22, 2019

ഐസിഐസിഐ ബാങ്കിന്റെ മുന്‍ മേധാവിയായ ചന്ദാ കൊച്ചാറിനെതിരെ സിബിഐ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ചന്ദ കൊച്ചാറിന്റെ ഭര്‍ത്താവായ ദീപക് കൊച്ചാര്‍, വീഡിയോ കോണ്‍ മാനേജിങ് ഡയറക്ടര്‍ വേണുഗോപാല്‍ ധൂത് എന്നിവര്‍ക്കെതിരെയും ലുക്കൗട്ട് നോട്ടീസുണ്ട്.

2009-2011 കാലയളവില്‍ ചന്ദ കൊച്ചേറ ആറ് വായ്പകളിലൂടെ വീഡിയോ കോണ്‍ കമ്പനിക്ക് 1,875 കോടി രൂപയോളം നല്‍കിയതുമായി ബന്ധപ്പെട്ട കേസിലാണ് സിബിഐ ചന്ദ കൊച്ചേറക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.

കഴിഞ്ഞമാസമാണ് ചന്ദ കൊച്ചേറക്കെതിരെ സിബിഐ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. ഫോറക്‌സ് നിയമങ്ങളടക്കം ചന്ദ കൊച്ചേറ ലംഘിച്ചിട്ടുണ്ടെന്നും ഇതിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗവും അന്വേഷണം നടത്തി വരികയാണ്.

Read more about:
EDITORS PICK