നടി വരലക്ഷ്മിക്ക് പ്രണയമോ ആ നടനോട്? ആ നടനെ കണ്ടാല്‍ ഉടനെ ഐ ലവ് യൂ പറയുമെന്ന് വരലക്ഷ്മി

Pavithra Janardhanan February 23, 2019

സൂപ്പർ താരം വിശാലും വരലക്ഷ്മിയും പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അവസാനിച്ചതിന് പിന്നാലെ പുതിയ ഗോസിപ്പുകൾ ചർച്ചയാകുകയാണ് സോഷ്യൽ മീഡിയയിൽ. താരം ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയ കാര്യങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

Prabhas

തെലുങ്ക് സൂപ്പര്‍താരം പ്രഭാസിനെ കണ്ടാല്‍ താന്‍ ഐ ലവ് യൂ എന്ന് പറയുമെന്ന് ആണ് നടി വരലക്ഷ്മി പറഞ്ഞത്. താരത്തിന്റെ ഹൃദയം കീഴടക്കിയ നടന്‍ ആരാണെന്ന ചോദ്യത്തിന് വരലക്ഷ്മി തെലുങ്ക് നടന്‍ പ്രഭാസിന്റെ പേര് പറയുകയായിരുന്നു.

വരലക്ഷ്മിയുടെ വിവാഹ വാര്‍ത്തയും വിശാലുമായുള്ള ബന്ധവുമെല്ലാം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. എന്നാല്‍ അനീഷ അല്ല റെഡ്ഡി എന്ന പെണ്‍കുട്ടിയുമായി വിശാലിന്‍റെ വിവാഹം ഉറപ്പിച്ചതോടെ അഭ്യൂഹങ്ങള്‍ അവസാനിച്ചു. സിനിമയില്‍ നടിമാര്‍ക്ക് നായിക വേഷങ്ങള്‍ മാത്രമല്ല കട്ട വില്ലന്‍ വേഷങ്ങളും ഭദ്രമെന്ന് തെളിയിച്ച്‌ മുന്നേറുന്ന നടിയാണ് നടന്‍ ശരത് കുമാറിന്റെ മകള്‍ വരലക്ഷ്മി ശരത്കുമാര്‍. പ്രഭാസിന്റെ വിവാഹത്തെ സംബന്ധിച്ചും ധാരാളം അഭ്യൂഹങ്ങള്‍ പ്രചരിച്ചു കൊണ്ടിരിക്കുകയാണ്.

Read more about:
RELATED POSTS
EDITORS PICK