സമനില തെറ്റിയില്ല; ഒമ്പതാം സമനിലയുമായി ബ്ലാസ്റ്റേഴ്‌സ് ഒമ്പതാം സ്ഥാനത്ത്

Sebastain March 1, 2019

കൊച്ചി: ഒമ്പതാം സമനിലയുമായി ഒമ്പതാം സ്ഥാനത്തെത്തിയ കേരള ബ്ലാസ്റ്റേഴ്‌സ് സീസണില്‍ നിന്ന് പുറത്ത്. ആരാധകര്‍ക്ക് ഓര്‍മ്മിക്കാന്‍ നല്ല നിമിഷങ്ങളൊന്നും നല്‍കാതെ അങ്ങനെ മഞ്ഞപ്പട കളംവിട്ടു. കൊച്ചി സ്റ്റേഡിയത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ ഒരു ഗോള്‍ പോലും നേടനാവാതെയാണ് ഗോള്‍രഹരിത സമനില നേടിയത്.
മത്സരത്തിന്റെ മുക്കാല്‍ ഭാഗത്തോളം 10 പേരുമായായിരുന്നു നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് കളിച്ചത്. എന്നിട്ടും ബ്ലാസ്‌റ്റേഴ്‌സിന് സുവര്‍ണ്ണാവസരം മുതലാക്കാനായില്ല. 23ാം മിനിറ്റില്‍ ഗുര്‍വിന്ദര്‍ സിങ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതോടെയാണ് നോര്‍ത്ത് ഈസ്റ്റ് പത്തായി ചുരുങ്ങിയത്.


ഗോള്‍ ഉറപ്പിക്കും വിധം നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും ബ്ലാസ്റ്റേഴ്‌സ് ആരാധകരെ നിരാശയിലാക്കി. രണ്ടാം പകുതിയിലും ഒട്ടേറെ അവസരങ്ങള്‍ ലഭിച്ചു. നോര്‍ത്ത് ഈസ്റ്റ് ഗോളിയുടെ മികവും ബ്ലാസ്‌റ്റേഴ്‌സിന്റെ ദൗര്‍ബല്യവും ചേര്‍ന്നതോടെ ഒമ്പതാം സമനിലയില്‍ കുരുങ്ങി പുറത്തേക്ക്.
ലീഗില്‍ 18 മത്സരങ്ങള്‍ പൂര്‍്ത്തിയാക്കിയപ്പോള്‍ രണ്ട് ജയവും ഒമ്പത് സമനിലയും ഏഴ് തോല്‍വിയുമാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ സമ്പാദ്യം. 15 പോയിന്റുമായി ഒമ്പതാം സ്ഥാനത്ത്.

Tags:
Read more about:
EDITORS PICK