പത്രം കൊണ്ടൊരു ഗൗണ്‍, അഞ്ച് കിലോ പത്രം ഈ സുന്ദരിയുടെ ശരീരത്തില്‍

Sruthi March 1, 2019
fashion

പത്രം കൊണ്ടൊരു മേക്കോവര്‍.. അഞ്ച് കിലോ പത്രം ഉപയോഗിച്ച് കിടിലം ഗൗണ്‍. വായിച്ചു കഴിഞ്ഞാല്‍ കളയുന്ന പത്ര കെട്ട് ഇത്രയും മനോഹരമായി ഒരുക്കിയത് ഡിപി ലൈഫ് സ്‌റ്റൈല്‍ ഹബിലെ അംഗങ്ങളാണ്.

മണ്ണില്‍ ലയിച്ചു ചേരുന്നതും പുനരുപയോഗം സാധ്യമായ വസ്തുക്കളുടെ പ്രാധാന്യം ഓര്‍മിപ്പിക്കലായിരുന്നു ലക്ഷ്യം. 5 കിലോ പത്രമാണ് ഇതിനു വേണ്ടി ഉപയോഗിച്ചത്. ഡിസൈന്‍ തയാറാക്കലും ആവശ്യമുള്ള വസ്തുക്കള്‍ ശേഖരിക്കലും കഴിഞ്ഞ് ഒറ്റദിവസം കൊണ്ട് ഗൗണ്‍ പൂര്‍ത്തിയാക്കി.

ഒരു മോഡേണ്‍ ഗൗണിന്റെ ഘടകങ്ങളെല്ലാം ഉള്‍പ്പെടുത്തിയാണ് പത്ര ഗൗണ്‍ ഒരുക്കിയത്. കഴുത്തിന്റെ ഭാഗമാണ് ഏറ്റവും ഭാരമേറിയത്. കോണ്‍ ആകൃതിയില്‍ പത്രം മടക്കി പിന്‍ ചെയ്താണു കീഴ്ഭാഗം രൂപപ്പെടുത്തിയത്. ഓരോ ലെയറും തൊട്ടു മുകളിലേതുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഫാഷന്‍ ഷോകളില്‍ അണിയുന്ന വസ്ത്രങ്ങള്‍ ഒരു തവണ മാത്രമാണ് ഉപയോഗിക്കുക. പത്രം ഉപയോഗിച്ചാലും ഇത്തരം സൃഷ്ടികള്‍ സാധ്യമാകുമെന്നു തെളിയിക്കുകയാണ് ഡിപി ലൈഫ് സ്‌റ്റൈല്‍ ഹബും കല്‍ക്കി ദി എവലൂഷനും ചേര്‍ന്നുള്ള ഈ പ്രവര്‍ത്തനം.

ടെക്‌നോപാര്‍ക്കിലെ കമ്പനിയില്‍ ക്രിയേറ്റീവ് ഹെഡ് ആയി ജോലി ചെയ്യുന്ന അരുണ്‍ ദേവാണ് ഡിപി ലൈഫ് സ്‌റ്റൈല്‍ ഹബിനു നേതൃത്വം നല്‍കുന്നത്. ന്യൂസ് പേപ്പര്‍ ഉപയോഗിച്ചു വ്യത്യസ്തമായ എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹമാണ് ഇവിടെ കൊണ്ടെത്തിച്ചത്. ഡിപിയിലെ അംഗമായ ഗീതുവാണ് ഇത്തരമൊരു ആശയത്തിനു പിന്നില്‍. നര്‍ത്തകിയും നടിയുമായ നയന ജോസന്‍ ആണ് മോഡലായത്. സുദേവ് രുദ്രയാണു മേക്ക് ഓവര്‍ നടത്തിയത്.

Read more about:
EDITORS PICK