ഉണക്ക ചെമ്മീന്‍ ചമ്മന്തി ഉണ്ടാക്കിയാലോ?

സ്വന്തം ലേഖകന്‍ March 2, 2019
chammendhi

പനി ചൂടിലാണ് ഇപ്പോള്‍ പലരും. പനിക്ക് ബെസ്റ്റ് നല്ല ചൂടുള്ള കഞ്ഞി തന്നെയാണ്. കഞ്ഞിക്ക് തൊട്ടുകൂട്ടാന്‍ ചമ്മന്തി നിര്‍ബന്ധമാണ്. വായക്ക് സ്വാദുള്ള ചമ്മന്തി തന്നെ വേണം. അതിന് ഉണക്ക ചമ്മന്തി ഉണ്ടാക്കിയാലോ?

ആവശ്യമുള്ള സാധനങ്ങള്‍

ഉണക്ക ചെമ്മീന്‍ 2 കപ്പ്
തേങ്ങ ചിരകിയത് ഒരെണ്ണത്തിന്റെ പകുതി
വറ്റല്‍മുളക്്- 5 എണ്ണം
ഉപ്പ് പാകത്തിന്
ചെറിയ ഉള്ളി വൃത്തിയാക്കിയത് 10 എണ്ണം
കറിവേപ്പില 4 തണ്ട്
മുളകുപൊടി കുറച്ച്
വാളന്‍പുളി ഒരു നെല്ലിക്കാ വലിപ്പം

തയാറാക്കുന്ന വിധം

ചീനച്ചട്ടി ചൂടാക്കി ഉണക്ക ചെമ്മീനും വറ്റല്‍മുളകും ചെറിയ ഉള്ളിയും മൂപ്പിച്ചെടുക്കുക. ചെമ്മീനിന്റെ വാലും തലയും കളഞ്ഞ് മാറ്റി വയ്ക്കുക. ചെമ്മീന്‍ ഒഴികെ മറ്റെല്ലാ ചേരുവകളും ഒന്നിച്ച് നന്നായി വെള്ളം തൊടാതെ അരച്ചെടുക്കുക. ശേഷം ചെമ്മീന്‍ ചേര്‍ത്ത് അരച്ചുയോജിപ്പിച്ചെടുക്കാം. മീന്‍ അധികം പൊടിഞ്ഞുപോകാതെവേണം അരയ്ക്കാന്‍.

Tags:
Read more about:
EDITORS PICK