യു എ ഇയില്‍ കൂറ്റന്‍ തിരമാലകള്‍ക്ക് സാധ്യത

Sruthi March 2, 2019
CYCLONE-UAE

കാറ്റിന്റെ ഫലമായി യു എ ഇയില്‍ കൂറ്റന്‍ തിരമാലകള്‍ക്ക് സാധ്യത. ശക്തമായ വടക്കുപറിഞ്ഞാറന്‍ കാറ്റുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ഇതിന്റെ ഫലമായി അറേബ്യന്‍ ഗള്‍ഫിലും ഒമാന്‍ കടലിലും കടല്‍ ക്ഷോഭത്തിന് സാധ്യതയുണ്ടെന്ന് നാഷണല്‍ സെന്റര്‍ ഓഫ് മിറ്റീറോളജി മുന്നറിയിപ്പ് നല്‍കി.

മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗതയില്‍ വീശുന്ന കാറ്റിനൊപ്പം കടല്‍ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്. തീരങ്ങളില്‍ എട്ടു മുതല്‍ 12 അടിവരെ ഉയരത്തില്‍ തിരമാലയ്ക്ക് സാധ്യതയുണ്ടെന്നും എന്‍.സി.എം മുന്നറിയിപ്പ് നല്‍കുന്നു.

ഒമാന്‍ കടലില്‍ 55 കിലോമീറ്റര്‍ വേഗതയില്‍ കാറ്റുവീശാനിടയുണ്ട്. ഞായറാഴ്ച ഉച്ചയ്ക്ക് 12 മണി വരെ അഞ്ചു മുതല്‍ എട്ട് അടി ഉയരത്തില്‍ വരെ തിരമാലയ്ക്ക് സാധ്യതയുണ്ടെന്ന് എന്‍.സി.എം വ്യക്തമാക്കുന്നു.

Tags: ,
Read more about:
EDITORS PICK