സ്ത്രീയുടെ നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി, 47കാരന്‍ പിടിയില്‍

Sruthi March 4, 2019
rape-dubai

യുവതിയെ പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തയാള്‍ പിടിയില്‍. നഗ്ന ദൃശ്യങ്ങള്‍ കാണിച്ചാണ് 47കാരന്‍ യുവതിയെ ഭീഷണിപ്പെുത്തിയത്. പ്രതി വിദേശിയാണ്. ദുബായ് പോലീസാണ് ജോര്‍ദാന്‍ പൗരനെ അറസ്റ്റ് ചെയ്തത്. പരാതിക്കാരിയായ സ്ത്രീ താമസിച്ചിരുന്ന ഫ്ലാറ്റില്‍ ക്യാമറകള്‍ സ്ഥാപിച്ചാണ്നഗ്‌ന ദൃശ്യങ്ങള്‍ ചിത്രീകരിച്ചത്.

49കാരിയായ സ്ത്രീയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. പ്രതിയുടെ ഫ്ളാറ്റില്‍ സ്ത്രീ വാടകയ്ക്ക് താമസിച്ചിരുന്നു. ഇവിടെ സ്ഥാപിച്ചിരുന്ന രഹസ്യ ക്യാമറകള്‍ വഴി ഇവരുടെ ദൃശ്യങ്ങള്‍ പകര്‍ത്തി സൂക്ഷിക്കുകയായിരുന്നു.സ്ത്രീ ജോലി ചെയ്തിരുന്ന സ്ഥാപനത്തില്‍ നിന്ന് ചില സാധനങ്ങള്‍ അയക്കുന്നതിനായാണ് ആദ്യം ഇയാളെ പരിചയപ്പെട്ടതെന്ന് പരാതിയില്‍ പറയുന്നു. പിന്നീട് പ്രതിക്ക് വേണ്ടി മറ്റൊരാളില്‍ നിന്ന് ഫര്‍ണിച്ചറുകള്‍ വാങ്ങിയെങ്കിലും ഇയാള്‍ ഇതിന്റെ വിലയില്‍ നിന്ന് 10,000 ദിര്‍ഹവും തന്റെ കമ്മീഷനും നല്‍കിയില്ലെന്നും ഇവര്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.

സ്ത്രീയുടെ താമസ സ്ഥലത്ത് അറ്റകുറ്റപ്പണികള്‍ നടന്നിരുന്ന സമയത്ത് അല്‍ ബദിയയിലെ തന്റെ ഫ്ളാറ്റ് പ്രതി ഇവര്‍ക്ക് വാടകയ്ക്ക് നല്‍കി. മകനൊപ്പമായിരുന്നു സ്ത്രീ ഇവിടെ താമസിച്ചിരുന്നത്. കുറച്ച് നാളുകള്‍ക്ക് ശേഷം പ്രതി ഇവരെ തന്റെ വീട്ടിലേക്ക് ഭക്ഷണം കഴിക്കാന്‍ ക്ഷണിച്ചു. തന്റെ സഹോദരിയും ഒപ്പമുണ്ടാകുമെന്ന് പറഞ്ഞെങ്കിലും അവിടെയെത്തിയപ്പോള്‍ പ്രതി മാത്രമാണുണ്ടായിരുന്നത്. അന്വേഷിച്ചപ്പോള്‍ സഹോദരി നേരത്തെ പോയെന്നായിരുന്നു മറുപടി.

അവിടെ വെച്ച് തന്റെ കടന്നുപിടിക്കുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തതായി സ്ത്രീ പറയുന്നു. ഈ സംഭവത്തിന് ശേഷം തനിക്ക് നല്‍കാനുള്ളള പണം ആവശ്യപ്പെട്ട് ഈ സ്ത്രീ പിന്നെയും പ്രതിയെ വിളിച്ചു. പണം വേണമെങ്കില്‍ തനിക്ക് വഴങ്ങണമെന്നായിരുന്നു ആവശ്യം. ഇക്കാര്യം സ്ത്രീ പ്രതിയുടെ ഭാര്യയെ അറിയിച്ചു. ഇതോടെയാണ് തന്റെ നഗ്ന ചിത്രങ്ങള്‍ കൈവശമുണ്ടെന്നും അത് പുറത്തുവിടുമെന്നും ഭീഷണിപ്പെടുത്താന്‍ തുടങ്ങിയത്.

ഇനി പണം ചോദിക്കരുതെന്നും ഭാര്യയെ വിളിച്ച് പറഞ്ഞത് കളവാണെന്ന് പറയണമെന്നുമായിരുന്നു ആവശ്യം. ഇതിന് വിസമ്മതിച്ചപ്പോള്‍ നഗ്ന ചിത്രങ്ങള്‍ ചില സുഹൃത്തുക്കള്‍ക്ക് അയച്ചുകൊടുത്തു. വാട്സ്ആപ് വഴി ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതോടെയാണ് സ്ത്രീ പരാതിയുമായി പൊലീസിനെ സമീപിച്ചത്.

Tags: ,
Read more about:
EDITORS PICK