അഞ്ചു ഭീമന്‍ ടയറുകള്‍, മുപ്പത്തഞ്ചടി നീളം, എട്ടടി വീതി, പത്തടി ഉയരം,മിലിട്ടറി ട്രക്കിനെയും ജീപ്പിനെയും വിളക്കിച്ചേര്‍ത്ത് കിടിലൻ എസ്യുവി; വീഡിയോ കാണാം

Pavithra Janardhanan March 5, 2019

ഇരുവശത്തും അഞ്ചു ഭീമന്‍ ടയറുകള്‍, മുപ്പത്തഞ്ചടി നീളം, എട്ടടി വീതി, പത്തടി ഉയരം,മിലിട്ടറി ട്രക്കിനെയും ജീപ്പിനെയും വിളക്കിച്ചേര്‍ത്ത് ഭീമാകാരനായ എസ്യുവിക്ക് രൂപം നല്‍കിയിരിക്കുകയാണ് ഷെയ്ഖ് ഹമദ് ബിന്‍ ഹമ്ദാന്‍ അല്‍ നഹ്യാന്‍.ദാബിയാന്‍ എന്നു പേരിട്ടിരിക്കുന്ന എസ്യുവിയെ കണ്ട വാഹന ലോകം അമ്പരന്ന് നില്‍ക്കുകയാണ്. ഏറ്റവും വലിയ എസ്യുവിയെന്ന് ദാബിയാനെ ഉടമ വിശേഷിപ്പിക്കുന്നു.24 ടണ്‍ ഭാരമുണ്ട് വാഹനത്തിന്.

ഓഷ്‌കോഷ് ങ1075 മിലിട്ടറി ട്രക്കും ജീപ്പ് റാംഗ്ലര്‍ അണ്‍ലിമിറ്റഡും കൂടി ചേര്‍ന്ന സങ്കരയിനമാണ് ദാബിയാന്‍. നാല്‍പ്പതുകളില്‍ പ്രചാരത്തിലുണ്ടായിരുന്ന ട്രക്ക് മോഡലാണ് ഓഷ്‌കോഷ് ങ1075.ഡോഡ്ജ് ഡാര്‍ട്ട് മോഡലിന്റെ ഭാഗങ്ങളും എസ്യുവിയുടെ രൂപകല്‍പ്പനയില്‍ ഇദ്ദേഹം ഉപയോഗിച്ചിരിക്കുന്നു.
ഓഷ്‌കോഷ് ട്രക്കിലെ 15.2 ലിറ്റര്‍ ആറു സിലിണ്ടര്‍ കാറ്റര്‍പ്പില്ലര്‍ എഞ്ചിനാണ് ദാബിയാന്റെ ഹൃദയം. വാട്ടര്‍ കൂളിംഗ് സംവിധാനത്തിന്റെ പിന്തുണ എഞ്ചിനുണ്ട്.600 യവു കരുത്താണ് എഞ്ചിന്‍ പരമാവധി സൃഷ്ടിക്കുക. നാളുകള്‍ കുറെ കാത്തു, കൊള്ളാവുന്ന ഒരു വലിയ ഓഫ്‌റോഡ് എസ്യുവിക്കായി. പക്ഷെ നിരാശ മാത്രമാണുണ്ടായത്. ഇപ്പോഴുള്ള വാഹനങ്ങള്‍ക്കൊന്നും അറേബ്യന്‍ മരുഭൂമി കീഴടക്കാനുള്ള കെല്‍പ്പില്ല, ഷെയ്ഖ് ഹമദ് ബിന്‍ ഹമ്ദാന്‍ അല്‍ നഹ്യാന്‍ പറയുന്നു.

Tags:
Read more about:
EDITORS PICK