ചീങ്കണ്ണിയെ കണ്ട് അമ്പരന്ന് നാട്ടുകാര്‍, 317കിലോ ഭാരം, 13 അടി നീളം

Sruthi March 6, 2019
alligator

കൂറ്റന്‍ ചീങ്കണ്ണിയെ കണ്ട് അമ്പരന്ന് പ്രദേശവാസികള്‍. അമേരിക്കയിലെ ജോര്‍ജിയയിലാണ് വലിയ ചീങ്കണ്ണിയെ കണ്ടെത്തിയത്. 320 കിലോ ഭാരവും 13 അടിയോളം നീളവും വരും. ബ്ലാക്ക് ഷിയര്‍ തടാകത്തിനു സമീപത്തു നിന്നാണ് ഈ കൂറ്റന്‍ ചീങ്കണ്ണിയെ കണ്ടെത്തിയത്.

തടാകത്തിനു സമീപം ജലസേചനത്തിനായി നിര്‍മിച്ച കനാലില്‍ കുടുങ്ങിയ നിലയിലായിരുന്നു ചീങ്കണ്ണി. ജോര്‍ജിയയില്‍ നിന്നു കണ്ടെത്തിയ ഏറ്റവും വലിയ ചീങ്കണ്ണി ഇതാണെന്നു ജോര്‍ജിയ വന്യജീവി വിഭാഗവും വ്യക്തമാക്കി. പലപ്പോഴായി ചീങ്കണ്ണികളെ കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇത്രയും വലിപ്പമുള്ള ഒന്നിനെ ലഭിക്കുന്നത് ആദ്യമായാണെന്നു ചീങ്കണ്ണിയെ പിടികൂടി കരയ്‌ക്കെത്തിച്ചയാള്‍ പറയുന്നു.

തടാകത്തിനു സമീപമുള്ള കര്‍ഷകനാണ് ചീങ്കണ്ണിയെ ആദ്യം കണ്ടെത്തിയത്. പിന്നീട് വന്യജീവി വകുപ്പിനെ അറിയിക്കുകയായിരുന്നു. അമേരിക്കയില്‍ വനമേഖലയില്‍ കണ്ടെത്തിയ ചീങ്കണ്ണികളില്‍ ഏറ്റവും പ്രായമേറിയ ചീങ്കണ്ണികളില്‍ ഒന്നുകൂടിയാണിത്. രണ്ടു തവണ വെടിയേറ്റ പാടും ചീങ്കണ്ണിയുടെ ശരീരത്തിലുണ്ട്. ചീങ്കണ്ണിയെ വനപാലകര്‍ കണ്ടെത്തുമ്പോള്‍ അവശനിലയിലായിരുന്നു. കനാലില്‍ കുടുങ്ങിയപ്പോള്‍ രക്ഷപ്പെടാനുള്ള ശ്രമവും അപ്പോഴേറ്റ മുറിവുമാണ് അവശതയുടെ കാരണം.

ചീങ്കണ്ണിയുടെ പ്രായാധിക്യം മൂലം അതിനെ ചികിത്സിച്ചു ഭേദമാക്കാന്‍ കഴിയില്ലെന്നു ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ഇതോടെ ചീങ്കണ്ണിയെ ദയാവധത്തിനു വിധേയനാക്കാന്‍ തീരുമാനിച്ചു. ചീങ്കണ്ണി ഇപ്പോഴനുഭവിക്കുന്ന വേദനകള്‍ കൂടി കണക്കിലെടുത്താണ് വനപാലകരുടെ ഈ തീരുമാനം. മനുഷ്യര്‍ നിര്‍മിച്ച കനാല്‍ തന്നെയാണ് ചീങ്കണ്ണിക്കു വിനയായതെന്നു വനപാലകര്‍ പറയുന്നു.

Tags:
Read more about:
RELATED POSTS
EDITORS PICK