ഈ കൊടുംചൂടില്‍ ചര്‍മ്മം സംരക്ഷിക്കണ്ടേ? ഇതൊക്കെ ഒന്നു ശ്രദ്ധിക്കൂ

Sruthi March 6, 2019
skin-care

ഈ ചൂടില്‍ ചര്‍മ്മം തളരാതെ സൂക്ഷിക്കേണ്ടത് നിങ്ങളാണ്. ചൂടും പൊടിയും എല്ലാം കൂടി ആകുമ്പോള്‍ ചര്‍മം പഴയ പടി ആയി വരാന്‍ സമയമെടുക്കാം. ഇതുണ്ടാകാതിരിക്കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി.

  1. സൂര്യതാപം കൂടുതലായി അനുഭവപ്പെടുന്ന ഈ സമയങ്ങളില്‍ അനാവശ്യമായി പുറത്തിറങ്ങാതിരിക്കാന്‍ ശ്രദ്ധിക്കുക. ഉയര്‍ന്ന തോതില്‍ അള്‍ട്രാ വയലറ്റ് (യു.വി) രശ്മികള്‍ പുറതള്ളുന്ന സമയം കൂടിയാണിത്. യു.വി രശ്മികള്‍ ചര്‍മത്തിലെ കോശങ്ങളെ നശിപ്പിക്കും. ഈ സമയങ്ങളില്‍ സൂര്യതാപം ഏല്‍ക്കാനുള്ള സാധ്യതയും കൂടുതലാണ്. അതിനാല്‍ പുറത്തിറങ്ങേണ്ട സാഹചര്യങ്ങള്‍ പരമാവധി ഒഴിവാക്കുക. പുറത്തിറങ്ങുകയാണെങ്കില്‍ ശരീരം മറയ്ക്കുന്ന രീതിയില്‍ വസ്ത്രം ധരിക്കാനോ, കുട ചൂടാനോ ശ്രദ്ധിക്കുക.
  2. സണ്‍ക്രീമുകള്‍
    പുറത്തു ജോലി ചെയ്യുന്ന സാഹചര്യങ്ങളില്‍ സണ്‍സ്‌ക്രീന്‍ ക്രീമുകള്‍ ഉപയോഗിക്കുക. കുട പിടിക്കാനോ, മുഖം മറയ്ക്കാനോ സാധ്യമല്ലാത്ത സാഹചര്യങ്ങളില്‍ സണ്‍സ്‌ക്രീന്‍ ക്രീമുകള്‍ ഉപയോഗപ്പെടും. ഇതൊരു ആവരണമായി പ്രവര്‍ത്തിച്ച് ചൂടില്‍ ശരീരത്തിനേല്‍ക്കുന്ന ആഘാതങ്ങള്‍ കുറയ്ക്കും.

3.ശാരീരിക പ്രവര്‍ത്തനങ്ങളെ സുഖമമാക്കി നിലനിര്‍ത്തുക മാത്രമല്ല, ചര്‍മ സംരക്ഷണത്തിനും അനിവാര്യമാണ് ശരീരത്തിലെ ജലാംശം. ആവശ്യമായ അളവില്‍ ശരീരത്തില്‍ ജലാംശമുണ്ട് എന്ന് ഉറപ്പു വരുത്തുക. രാവിലെ ഉണര്‍ന്നാല്‍ ആദ്യം വെള്ളം കുടിക്കുക.

4.കുളിക്കാന്‍ ചൂടുവെള്ളം ഉപയോഗിക്കുന്ന ശീലമുണ്ടെങ്കില്‍ വേനലില്‍ അത് ഒഴിവാക്കാം.

5.മേക്കപ് ലളിതമായ രീതിയില്‍ ചെയ്യുക. മേക്കപിന് ഉപയോഗിക്കുന്ന വസ്തുക്കളിലെ രാസപദാര്‍ഥങ്ങള്‍ സൂര്യപ്രകാശവുമായി പ്രവര്‍ത്തിക്കാനും ചര്‍മത്തെ ദോഷകരമായി ബാധിക്കാനും സാധ്യത കൂടുതലാണ്. അതിനാല്‍ സൂര്യപ്രകാശം ഏല്‍ക്കേണ്ട സാഹചര്യങ്ങളില്‍ മേക്കപ് പൂര്‍ണമായി ഒഴിവാക്കുന്നതാണ് നല്ലത്.

6.പച്ചക്കറികളും പഴവര്‍ഗങ്ങളും കൂടുതലായി ഉള്‍പ്പെടുത്തി ശരീരത്തില്‍ വിറ്റാമിനുകളും ആന്‍ഡി ഓക്‌സിഡന്റുകളും ആവശ്യത്തിന് എത്തുന്നുണ്ട് എന്ന് ഉറപ്പുവരുത്താം.

Tags: ,
Read more about:
EDITORS PICK