സ്ലിം ആകാന്‍ സ്ലിമ്മിങ് ഡ്രിങ്ക്, തയ്യാറാക്കൂ

Sruthi March 6, 2019
weight-loss-drink

സ്ലിം ആകാന്‍ എന്തൊക്കെ നിങ്ങള്‍ ചെയ്തു. ഇനി എന്തെങ്കിലും ബാക്കിയുണ്ടോ? ഇനി ഇതൊന്നു ശ്രദ്ധിക്കൂ.. സ്ലിമ്മിങ് ഡ്രിങ്കിനെക്കുറിച്ച് പരിചയപ്പെടാം. ഒരു ഗ്ലാസ് ദിവസവും കുടിച്ചാല്‍ നിങ്ങള്‍ മികച്ച ഫലം ലഭിക്കും. ഒരാഴ്ച മതി, നിങ്ങളുടെ ശരീരഭാരം കുറയും.

ശരീരത്തിലെ കലോറിയെ കരിയിച്ചു കളഞ്ഞ് ഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന ലളിതമായ പാനീയം ഉണ്ടാക്കാന്‍ വെറും 5 മിനിറ്റ് മതിയാവും. മൂന്ന് ചേരുവുകള്‍ മാത്രം മതി സ്ലിമ്മിങ് ഡ്രിങ്ക് തയ്യാറാക്കാന്‍. മല്ലിയിലയും നാരങ്ങയും വെള്ളവും മാത്രമാണ് ചേരുവ.

വേണ്ട ചേരുവ: 1. ഒരു നാരങ്ങ, 2. മല്ലിയില 60 ഗ്രാം (നന്നായി അരച്ചോ പൊടിച്ചോ എടുത്തത്), 3. നാല് കപ്പ് വെള്ളം

ഉണ്ടാക്കേണ്ട രീതി: ഒരു പാത്രത്തിലേക്ക് നാരങ്ങ നന്നായി പിഴിഞ്ഞെടുക്കുക. ഇതിലേക്ക് മല്ലിയില നന്നായി ചെറുതാക്കി അരിഞ്ഞതോ, അരച്ചെടുത്തതോ ചേര്‍ക്കുക. 4 ഗ്ലാസ് വെള്ളവും ഒഴിച്ച് നന്നായി ഇളക്കുക.

നല്ല ഫലം ലഭിക്കുന്നതിനായി രാവിലെ വെറും വയറ്റില്‍ 5 ദിവസം തുടര്‍ച്ചയായി ഈ പാനീയം കുടിച്ചാല്‍ മതിയെന്നാണ് വിദഗ്ധര്‍ പറയുന്നത്. ശരീര ഭാരം കുറയ്ക്കുന്നതിന് ഇത് സഹായിക്കും. മല്ലിയില, ദഹനത്തിനും പ്രതിരോധ ശക്തിക്കും സഹായിക്കും. നാരങ്ങയിലുള്ള പൊട്ടാസ്യം രക്തം ശുദ്ധീകരിക്കുകയും, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുകയും, തലകറക്കം മനംപുരട്ടല്‍ എന്നിവയില്‍ നിന്ന് രക്ഷനേടാനും സഹായിക്കും. നാരങ്ങയിലുള്ള പൊട്ടാസ്യം ഉയര്‍ന്ന രക്ത സമ്മര്‍ദ്ദത്തെ നിയന്ത്രിക്കുകയും കുറക്കുകയും ചെയ്യും.

Tags:
Read more about:
EDITORS PICK