ഇനി ഇലക്ട്രിക് ഓട്ടോറിക്ഷകള്‍, ബുക്കും ചെയ്യാം

Sruthi March 7, 2019
electric-auto

മെട്രോ സ്‌റ്റേഷന്‍ ഇറങ്ങിയാല്‍ ബസ് കയറാന്‍ ബുദ്ധിമുട്ടേണ്ടതില്ല. മെട്രോ സ്റ്റേഷനുകളില്‍ നിന്ന് ഇനി മുതല്‍ ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ സവാരി നടത്തും. ആദ്യഘട്ടത്തില്‍ പത്ത് മെട്രോ സ്റ്റേഷനുകളിലായി 50 മുതല്‍ 100 വരെ ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ സര്‍വീസ് നടത്താനാണ് തീരുമാനം.

ഇതുമായി ബന്ധപ്പെട്ട് ബെംഗളൂരു മെട്രോ റെയില്‍ കോര്‍പറേഷനുമായി ചര്‍ച്ച നടത്തിവരികയാണ്. മെട്രോ സ്റ്റേഷനുകളില്‍ നിന്ന് 15 കിലോമീറ്റര്‍ ചുറ്റളവിലായിരിക്കും ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ സര്‍വീസ് നടത്തുക.

യാത്രക്കാര്‍ക്ക് സവാരി മുന്‍കൂട്ടി ബുക്ക് ചെയ്യാന്‍ സാധിക്കും. ഇതിനായുള്ള മൊബൈല്‍ ആപ്പ് പുറത്തിറക്കും. ബൈയപ്പനഹള്ളി, എംജി റോഡ്, മൈസൂരു റോഡ്, ജയനഗര്‍ സ്റ്റേഷനുകളില്‍ ഉടന്‍ ചാര്‍ജിംഗ് സ്റ്റേഷനുകളും സ്ഥാപിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

Read more about:
EDITORS PICK