മത്സ്യത്തിന്റെ വയറ്റില്‍ മയക്കുമരുന്ന് ഒളിപ്പിച്ച് കടത്താന്‍ ശ്രമം

Pavithra Janardhanan March 7, 2019

മത്സ്യത്തിനുള്ളില്‍ മയക്കുമരുന്ന് ഒളിപ്പിച്ച് കടത്താന്‍ ശ്രമം പോലീസ് തടഞ്ഞു .രണ്ട് സ്ഥലങ്ങളില്‍ നിന്ന് മയക്കുമരുന്ന് പിടിച്ചെടുത്തതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.

മത്സ്യത്തിന്റെ വയറ്റില്‍ മയക്കുമരുന്ന് ഒളിപ്പിച്ചു ഖസബ് തുറമുഖം വഴി കടത്താൻ ശ്രമിച്ചപ്പോഴായിരുന്നു പോലീസിന്റെ പിടിയിലായത്. മത്സ്യങ്ങളുടെ വയറ്റില്‍നിന്ന് മൂന്നു കിലോഗ്രാമോളം ഓപ്പിയം അടങ്ങിയ ഏഴ് ബാഗുകളും കണ്ടെത്തി. സീബിലെ അല്‍ഹൈല്‍ ബീച്ചില്‍ ഒളിപ്പിച്ചുവെച്ചിരുന്ന മയക്കുമരുന്നും പിടിച്ചെടുത്തതായി ആര്‍.ഒ.പി അറിയിച്ചു.

ആര്‍.ഒ.പിയുടെ മൗണ്ടഡ് പൊലീസ് യൂണിറ്റിന് കീഴിലുള്ള പൊലീസ് നായ്ക്കളെ ഉപയോഗിച്ച് നടത്തിയ തിരച്ചിലില്‍ രണ്ടു കിലോഗ്രാം ക്രിസ്റ്റല്‍ മെത്ത് മയക്കുമരുന്നാണ് കണ്ടെത്തിയത്.

Read more about:
EDITORS PICK