മധുരക്കിഴങ്ങ് കഴിക്കാന്‍ മടിയുള്ള കുട്ടികള്‍ക്ക് ഇങ്ങനെ കൊടുത്തു നോക്കൂ..

സ്വന്തം ലേഖകന്‍ March 7, 2019
sweet-potato-chocolate-cake

മധുരക്കിഴങ്ങ് പലര്‍ക്കും അതേപടി കഴിക്കാന്‍ വലിയ താല്‍പര്യമില്ല. എന്നാല്‍, അത് മറ്റൊരു രീതിയില്‍ ഉണ്ടാക്കി കൊടുത്താലോ? കുട്ടികള്‍ക്ക് ഇഷ്ടപ്പെടുന്ന രീതിയില്‍ മധുരക്കിഴങ്ങിനെ മാറ്റാം. ആരോഗ്യത്തിന് ഗുണം ചെയ്യുന്ന മധുരക്കിഴങ്ങ് ഇങ്ങനെ കഴിച്ചു നോക്കൂ..ഓട്‌സും ചോക്ലേറ്റും ചേര്‍ത്ത് ഒരു കേക്ക് ഉണ്ടാക്കാം.

Sweet potatoes (Ipomoea batatas) and sliced sweet potato on a pewter platter. Brownish surface. High point of view.

വേണ്ട ചേരുവകള്‍- മുട്ട-3
ശര്‍ക്കര പൊടിച്ചത് – 1/2 കപ്പ്
ഓയില്‍ – 1/2 കപ്പ്
വാനില എസന്‍സ് – 1 ടീസ്പൂണ്‍
ഓട്‌സ് പൗഡര്‍ -3 / 4 കപ്പ്
കൊക്കോ പൗഡര്‍ – 1/ 3 കപ്പ്
ബേക്കിങ് പൗഡര്‍ – 1 ടീസ്പൂണ്‍
മധുരക്കിഴങ്ങ് വേവിച്ച് ഉടച്ചത് – 1 കപ്പ്

തയ്യാറാക്കുന്നവിധം
ഒരു പാത്രത്തില്‍ 3 മുട്ടയും ശര്‍ക്കരപൊടിച്ചതും ചേര്‍ത്തു നന്നായി യോജിപ്പിച്ചെടുക്കുക. ഇതിലേക്ക് ഓയിലും വാനില എസന്‍സും ചേര്‍ത്തു മാറ്റി വെക്കുക. വേറെ ഒരു പാത്രത്തില്‍ അരിപ്പ വച്ച് അതിലേക്കു ഓട്‌സ് പൊടിച്ചതും കൊക്കോ പൗഡറും ബേക്കിങ് പൗഡറും ചേര്‍ത്ത് അരിച്ചെടുക്കുക. ഇനി പൊടികള്‍ ചേര്‍ത്തതിലേക്കു നേരത്തെ ചേര്‍ത്തുവെച്ച ഓയില്‍ കൂട്ട് ചേര്‍ത്തു മിക്‌സ് ചെയ്തു എടുക്കുക. ഒന്നിച്ച് ഇടരുത്. കുറേശ്ശേ ചേര്‍ത്ത് നന്നായി ഇളക്കി കട്ടയില്ലാതെ യോജിപ്പിച്ചെടുക്കുക.

ഇനി വേവിച്ചു ഉടച്ചു വച്ചിരിക്കുന്ന മധുരകിഴങ്ങ് ഈ കൂട്ടിലേക്ക് ചേര്‍ത്തു പതുക്കെ യോജിപ്പിച്ചെടുക്കുക. കട്ടയില്ലാതെ നന്നായി മിക്‌സ് ചെയ്തു എടുക്കണം. ഇനി ഈ കൂട്ട് ഒരു ബട്ടര്‍ പേപ്പര്‍ വെച്ച പാത്രത്തില്‍ ഒഴിക്കുക. ഒരു വലിയ നോണ്‍ സ്റ്റിക്ക് പാത്രം അടുപ്പില്‍ വച്ച് അടച്ചു മീഡിയം തീയില്‍ 5 മിനിറ്റ് ചൂടാക്കുക .ഇനി ആ പാത്രത്തിലേക്ക് ഒരു സ്റ്റാന്‍ഡ് വച്ച് അതിനു മുകളില്‍ കേക്ക് ടിന്‍ വയ്ക്കുക. പാത്രം അടച്ചു വച്ചു 30 മിനിറ്റ് മീഡിയം തീയില്‍ ബേക്ക് ചെയ്തു എടുക്കുക. തണുത്ത ശേഷം മുറിച്ചു കഴിക്കാം.

Tags: ,
Read more about:
EDITORS PICK