വെണ്ടയ്ക്ക കഴിക്കൂ ഉന്മേഷം വര്‍ദ്ധിപ്പിക്കൂ…

Sruthi March 8, 2019
ladies-finger

വെണ്ടയ്ക്ക പലവിധ രോഗങ്ങളില്‍ നിന്നും മുക്തിനേടാനുള്ള ഒരു ഉപാധിയാണ്. ഫൈബര്‍, വിറ്റാമിന്‍ സി, വിറ്റാമിന്‍ എ, വിറ്റാമിന്‍ കെ, കെ1, വിറ്റാമിന്‍ ബി6, മഗ്നീഷ്യം, ബീറ്റാ കരോട്ടിന്‍ തുടങ്ങി നിരവധി പോഷകങ്ങളുടെ കലവറയാണ് വെണ്ടക്ക.

വെണ്ടയ്ക്കയില്‍ നാരുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ അകറ്റാന്‍ നല്ലതാണ്. ചര്‍മ്മസംരക്ഷണത്തിന് ഏറ്റവും നല്ലതാണ് വെണ്ടയ്ക്ക. ത്വക്ക് രോഗങ്ങള്‍ ഇല്ലാതാക്കാന്‍ വെണ്ടയ്ക്ക മികച്ചതാണ്. വെണ്ടയ്ക്കയിലെ വൈറ്റമിന്‍ സി ഇമ്മ്യൂണ്‍ സിസ്റ്റത്തെ ഉദ്ദീപിപ്പിക്കുകയും അതുവഴി ശ്വേതരക്താണുക്കളുടെ അളവ് കൂട്ടുകയും ചെയ്യുന്നു.

വെണ്ടയ്ക്ക കഴിക്കാന്‍ പലര്‍ക്കും താല്‍പര്യമില്ല. തോരന്‍ ഉണ്ടാക്കുന്നതില്‍ നിന്നും വ്യത്യസ്തമായി എന്തെങ്കിലും ഉണ്ടാക്കി നോക്കൂ. വെണ്ടയ്ക്ക കൊണ്ട് തയ്യാറാക്കാവുന്ന രുചികരമായ ഒരു കറി നോക്കാം.

ചേര്‍ക്കേണ്ട ഇനങ്ങള്‍

വെണ്ടയ്ക്ക – ഒരു കിലോ
മഞ്ഞള്‍പ്പൊടി – ഒരു ടീസ്പൂണ്‍
മുളക് പൊടി – ഒരു ടീസ്പൂണ്‍
പച്ചമുളക് – 4
മല്ലിപ്പൊടി – 2 ടീസ്പൂണ്‍
ഉപ്പ് – പാകത്തിന്
എണ്ണ – 120 ഗ്രാം

പാകം ചെയ്യേണ്ട വിധം

വെണ്ടയ്ക്ക ചെറിയ കഷണങ്ങളായി മുറിക്കുക. പച്ചമുളക് കഴുകി ചെറിയ കഷണങ്ങളായി മുറിക്കണം. പാന്‍ ചൂടാകുമ്പോള്‍ എണ്ണ ഒഴിച്ച് തിളപ്പിച്ച് നുറുക്കി വെച്ചിരിക്കുന്ന വെണ്ടയ്ക്ക പച്ചമുളകും മഞ്ഞള്‍പൊടി, മല്ലിപ്പൊടി, മുളക്‌പൊടി, ഉപ്പ് ചേര്‍ത്ത് ഇളക്കി അടച്ചു മൂടി ചെറുതീയില്‍ അരമണിക്കൂര്‍ വേവിച്ച ശേഷം അടുപ്പില്‍ നിന്നിറക്കി വെച്ച് ചൂടോടെ ഉപയോഗിക്കാം.

Read more about:
EDITORS PICK