നിരത്തുകളിലെ സിഗ് സാഗ് ലൈനുകള്‍ എന്തിനാണ്? കേരള പോലീസ് വിശദീകരിക്കുന്നു

Sruthi March 8, 2019
road

ചില റോഡുകളിള്‍ അടുത്തിടെയായി കാണപ്പെട്ട വളഞ്ഞുപുളഞ്ഞ് കിടക്കുന്ന വരകള്‍ എന്തിനാണ്? എന്താണ് അത് സൂചിപ്പിക്കുന്നത്? വിശദീകരണവുമായി കേരള പോലീസ് എത്തി. സിഗ് സാഗ് ലൈനുകള്‍ എന്നാണ് വിശേഷിപ്പിക്കുന്നത്. ഈ ലൈനുകള്‍ കണ്ടാല്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നാണ് പറയുന്നത്.

ഈ ഭാഗത്തു ഡ്രൈവര്‍മാര്‍ ഒരു കാരണവശാലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനോ നിര്‍ത്തുവാനോ, ഓവര്‍ടേക്ക് ചെയ്യാനോ പാടില്ലെന്ന് കേരള പൊലീസ് അറിയിച്ചു. കാല്‍നടയാത്രക്കാരുടെ സുരക്ഷക്ക് വേണ്ടിയാണ് ഇത്തരം വരകള്‍ രേഖപ്പെടുത്തുന്നത്. തിരക്കേറിയ കവലകളിലും പ്രധാനമായും സ്‌കൂളുകളുടെ മുന്നിലുമാണ് ഇത്തരത്തിലുള്ള വരകള്‍ അടയാളപ്പെടുത്തുന്നത്.

ഇവിടെ വാഹനങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ള പരമാവധി വേഗം മണിക്കൂറില്‍ 30 കിലോമീറ്ററാണ്. ഇത് പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ സമീപത്ത് ക്യാമറകളുമുണ്ടാകും. ഇന്ത്യന്‍ റോഡ് കോണ്‍ഗ്രസിന്റെ നിര്‍ദേശപ്രകാരമാണ് സിഗ് സാഗ് ലൈനുകള്‍ വരയ്ക്കുന്നതെന്ന് കേരളാ പൊലീസ് വ്യക്തമാക്കി.

Read more about:
EDITORS PICK