ഐഎസ്എല്‍; ഗോവ-ബംഗളൂരു ഫൈനല്‍

Sebastain March 12, 2019

ഐഎസ്എല്‍ രണ്ടാം സെമിയുടെ രണ്ടാം പാദത്തില്‍ മുംബൈ സിറ്റി എഫ്‌സിയോട് തോറ്റിട്ടും എഫ്‌സി ഗോവ ഫൈനലില്‍. ആദ്യപാദ മത്സരത്തില്‍ 5-1 ന്റെ ഉയര്‍ന്ന ലീഡിലുളള ജയമാണ് ഗോവയെ തുണച്ചത്. രണ്ടാം പാദത്തില്‍ മുംബൈ സിറ്റി ഒരു ഗോളിനാണ് ഗോവയെ തോല്‍പ്പിച്ചത്.


ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ബംഗളൂരു എഫ്‌സിയാണ് ഗോവയുടെ എതിരാളികള്‍. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ 4-2ന് പരാജയപ്പെടുത്തിയായിരുന്നു ബംഗളൂരുവിന്റെ ഫൈനല്‍ പ്രവേശനം. ആദ്യ പാദത്തില്‍ 1-2ന് തോറ്റെങ്കിലും രണ്ടാം പാദ മത്സരത്തിലെ ലീഡ് ജയം തുണയ്ക്കുകയായിരുന്നു.
ഐഎസ്എല്‍ ഫൈനലില്‍ രണ്ടാം തവണയാണ് ഇരുടീമുകളും ഏറ്റുമുട്ടുന്നത്. കഴിഞ്ഞ സീസണില്‍ ഫൈനലിലെത്തിയ ബംഗളൂരു ചെന്നൈയിന്‍ എഫ്‌സിയോടാണ് പരാജയപ്പെട്ടത്. എഫ്‌സി ഗോവ രണ്ടാം സീസണില്‍ ഫൈനല്‍ കടന്നെങ്കിലും ചെന്നൈയിനോട് തന്നെ തോറ്റു. അതിനാല്‍ ഇത്തവണ ഐഎസ്എല്‍ കിരീടം ആര് നേടിയാലും അതവരുടെ കന്നിജയം ആയിരിക്കും.

Tags:
Read more about:
EDITORS PICK