യൂട്യൂബ് വീഡിയോ കണ്ട് പ്രസവിക്കാൻ ശ്രമിച്ചു; യുവതിക്കും കുഞ്ഞിനും ദാരുണാന്ത്യം

Pavithra Janardhanan March 12, 2019

യൂ ട്യൂബിൽ പ്രസവ വീഡിയോ കണ്ട് പ്രസവിക്കാൻ ശ്രമിച്ച അവിവാഹിതയായ സ്ത്രീക്കും കുഞ്ഞിനും ദാരുണാന്ത്യം. ഞെട്ടിക്കുന്ന സംഭവം നടന്നത് ഉത്തർപ്രദേശിലെ ബിലന്ദ്പൂരിലാണ്. പ്രസവ വീഡിയോ കണ്ട് ഡോക്ടർമാരുടെ സഹായമില്ലാതെ സ്വയം പ്രസവിക്കാൻ ശ്രമിച്ചതായിരുന്നു യുവതി. ഇതാണ് കുഞ്ഞിന്റെയും യുവതിയുടെയും ദാരുണാന്ത്യത്തിൽ കലാശിച്ചത്.

സംഭവം ഇങ്ങനെ

മത്സരപ്പരീക്ഷക്കു തയ്യാറെുക്കുന്നതിനായി ബിലന്ദ്പൂരിൽ മുറി വാടകക്കെടുത്ത് താമസിക്കുകയായിരുന്നു യുവതി.എന്നാൽ കഴിഞ്ഞ ദിവസം റൂമിൽ നിന്നും പുറത്തേക്ക് രക്തമൊഴുകുന്നതു കണ്ട് അടുത്ത മുറികളിലുണ്ടായിരുന്നവർ ആദ്യം ഓടിയെത്തുകയായിരുന്നു.അവർ വാതിൽ തുറന്നപ്പോൾ രക്തത്തിൽ കുളിച്ചുകിടക്കുന്ന യുവതിയെയും കുഞ്ഞിനെയും കാണുകയായിരുന്നു.അതേസമയം സംഭവത്തെക്കുറിച്ച് വീട്ടുകാരുടെ ഭാഗത്തു നിന്നും പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും യുവതിയുമായി പ്രണയത്തിലായിരുന്ന ചെറുപ്പക്കാരെക്കുറിച്ച് യാതൊന്നും വെളിപ്പെടുത്തിയിട്ടില്ലെന്നും പൊലീസ് അറിയിച്ചു.

Tags:
Read more about:
EDITORS PICK