മൂന്നാം തോല്‍വിയില്‍ മുങ്ങി; ഇന്ത്യയ്ക്ക് പരമ്പര നഷ്ടം

Sebastain March 13, 2019

ന്യൂഡെല്‍ഹി: ഓസ്‌ട്രേലിയയ്‌ക്കെതിരായ നിര്‍ണായക അഞ്ചാം ഏകദിനം കൈവിട്ട് ഇന്ത്യ പരമ്പര നഷ്ടപ്പെടുത്തി. 273 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 237 റണ്‍സിന് പുറത്തായി. 35 റണ്‍സിന്റെ തോല്‍വി.
കളിയുടെ ആദ്യം മുതല്‍ തന്നെ ഇന്ത്യ തകര്‍ച്ച നേരിട്ടിരുന്നു. 132 റണ്‍സിന് ആറ് വിക്കറ്റെന്ന നിലയില്‍ നിന്ന ഇന്ത്യയെ ഭുവനേശ്വരും കേദാര്‍ ജാദവും കൂടിയാണ് കരകയറ്റിയത്. 91 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും നേടിയത്. എന്നാല്‍ 44ാം ഓവറില്‍ കമ്മിന്‍സ് ഈ കൂട്ടകെട്ട് പൊളിച്ചതോടെ ഇന്ത്യയുടെ പരാജയം പൂര്‍ണമായി.


54 പന്തില്‍ നിന്നും രണ്ട് സിക്‌സും മൂന്നു ബൗണ്ടറികളും അടക്കം 46 റണ്‍സാണ് ഭുവനേശ്വര്‍ അടിച്ചത്. കേദാര്‍ 44 റണ്‍സെടുത്ത് ചെറുത്തുനിന്നെങ്കിലും റിച്ചാഡ്‌സണിന്റെ പന്തില്‍ പുറത്തായി. ഇതോടെ ഇന്ത്യന്‍ ചെറുത്തുനില്‍പ്പും അവസാനിച്ചു. മൂന്ന് മത്സരങ്ങള്‍ ജയിച്ച ഓസീസ് 3-2ന് പരമ്പര സ്വന്തമാക്കി.
അര്‍ദ്ധ സെഞ്ചുറി നേടിയ രോഹിത് ശര്‍മ്മയാണ് ഭേദപ്പെട്ട മത്സരം കാഴ്ച വെച്ച ഇന്ത്യന്‍ താരം.ശിഖര്‍ ധവാന്‍ (12), വിരാട് കോഹ് ലി (20), ഋഷഭ് പന്ത് (16), വിജയ് ശങ്കര്‍ (16), രവീന്ദ്ര ജഡേജ (0), മുഹമ്മദ് ഷമി (3) എന്നിവരാണ് പുറത്തായ താരങ്ങള്‍.

Tags: ,
Read more about:
RELATED POSTS
EDITORS PICK