വിവാഹ വേദിയിൽ വധുവിന്റെ മുഖത്തടിച്ച് വരൻ; പിന്നീട് സംഭവിച്ചത്?

Pavithra Janardhanan March 13, 2019

വിവാഹ വേദിയിൽ വധുവിന്റെ മുഖത്തടിച്ച് വരൻ.ഏതൊരു വ്യക്തിയുടെയും ജീവിതത്തിലെ മനോഹരമായ ദിവസമാണ് വിവാഹം.ആ ദിവസത്തിലാണ് വരന്റെ ഭാഗത്ത് നിന്നും വധുവിന് ഇങ്ങനെയൊരു അനുഭവം ഏറ്റു വാങ്ങേണ്ടി വന്നത്.ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിലൂടെ വൈറലാകുന്നുണ്ട്.

വരനും വധുവും പരസ്പരം മധുരം പങ്കിടുന്ന ചടങ്ങിനിടെയാണ് വധുവിന്റെ കുറുമ്പ് രസിക്കാതെ വരൻ അവളുടെ മുഖത്തടിച്ചത്. തന്റെ ഊഴം വന്നപ്പോൾ പാത്രത്തിൽ നിന്ന് മധുരമെടുത്ത് വരൻ വധുവിന്റെ വായിൽ നൽകി. വധുവിന്റെ ഊഴമെത്തിയപ്പോൾ മധുരം പ്രതീക്ഷിച്ചു വായ തുറന്നു നിന്ന വരന്റെ വായ്ക്കരികിൽ വരെ മധുരം കൊണ്ടു പോവുകയും പെട്ടന്ന് ചെറുചിരിയോടെ കൈ പിൻവലിക്കുകയും ചെയ്തു. വധുവിന്റെ ഈ തമാശ ഇഷ്ടപ്പെടാതിരുന്ന വരൻ അവളുടെ മുഖത്തടിക്കുകയായിരുന്നു.

ശേഷം വരനെ ആരൊക്കെയോ ചേർന്ന് ശാന്തരാക്കൻ ശ്രമിക്കുന്നതും വധുവിന്റെ ബന്ധുക്കൾ വരന്റെ പ്രവർത്തിയിൽ പകച്ചു നിൽക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമായിക്കാണാം. വിഡിയോ കണ്ട പലരും വരന്റെ ചെയ്തികളെ വിമർശിക്കുകയാണ്.

Tags:
Read more about:
RELATED POSTS
EDITORS PICK