പുൽവാമയിൽ ഭീകരർ മുൻ സൈനികനെ വെടി വെച്ചു കൊന്നു; ഭീകരര്‍ക്ക് വേണ്ടി തെരച്ചില്‍ ശക്തമാക്കി സൈന്യം

Pavithra Janardhanan March 13, 2019

പുൽവാമയിൽ വീണ്ടും ഭീകരാക്രമണം.ഭീകരർ മുൻ സൈനികനെ വെടിവെച്ചു കൊന്നു. പുൽവാമ സ്വദേശിയായ ആഷിഖ് അഹമ്മദാണ് കൊല്ലപ്പെട്ടത്. 25കാരനാണ് ആഷിഖ് അഹമ്മദ്. ആഷിഖിന്റെ വീടിന് തൊട്ടടുത്ത് വച്ചായിരുന്നു ആക്രമണം.ഒരു സംഘം ഭീകരര്‍ അപ്രതീക്ഷിതമായി എത്തി ആക്രമണം നടത്തുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

kashmir

പുല്‍വാമയിലെ പിംഗ്ലീന ഗ്രാമത്തിലാണ് ആഷിഖ് അഹമ്മദിന്റെ വീട്. ആക്രമണത്തിന്റെ വിവരം കിട്ടിയ ഉടന്‍ സൈന്യം പ്രദേശം വളഞ്ഞിട്ടുണ്ട്. കരസേനയും ജമ്മു കശ്മീര്‍ പൊലീസിന്റെ സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പും ചേര്‍ന്ന് പ്രദേശത്ത് ഭീകരര്‍ക്ക് വേണ്ടി തെരച്ചില്‍ നടത്തുകയാണ്.

Tags:
Read more about:
EDITORS PICK