ഭക്ഷണം പോലും നൽകാതെ ക്രൂര പീഡനം; ഒടുവിൽ കുവൈറ്റിൽ നിന്നും മൂവാറ്റുപുഴ സ്വദേശിനി നാട്ടിൽ മടങ്ങിയെത്തി

Pavithra Janardhanan March 13, 2019

ഭക്ഷണം പോലും നൽകാതെ അഞ്ച് മാസത്തോളമായുള്ള ക്രൂരപീഡനത്തിനൊടുവിൽ മൂവാറ്റുപുഴ സ്വദേശിനി നാട്ടിൽ മടങ്ങിയെത്തി.ബ്യൂട്ടീഷൻ ജോലിക്കെന്ന വ്യാജേനയായിരുന്നു യുവതിയെ കുവൈറ്റിലെത്തിച്ചത്.തുടർന്ന് അറബിക്ക് കൈമാറുകയായിരുന്നു.

വിമാന ടിക്കറ്റിനടക്കം 60,000 രൂപയോളം റിക്രൂട്ടിങ് ഏജന്‍സി കൈപ്പറ്റിയിരുന്നു. കുവൈറ്റില്‍ എത്തിയതോടെ വീട്ടുവേലക്കായിട്ടായിരുന്നു അറബിക്ക് കൈമാറിയത്.എന്നാൽ അവിടെ യുവതിക്ക് നേരിടേണ്ടി വന്നത് ഭക്ഷണം പോലും നല്കാതെയുള്ള ക്രൂര പീഡനമാണ്.

ഒടുവിൽ അബോധാവസ്ഥയിലായ യുവതിയെ ആശുപത്രിയിലെത്തിച്ചപ്പോൾ അവിടുത്തെ ജീവനക്കാരാണ് സംഭവം പുറംലോകത്തെ അറിയിച്ചത്. തുടര്‍ന്ന് ബ്യൂട്ടീഷന്‍ സംഘടന ഇവരുടെ മോചനത്തിന് വേണ്ടി ഇടപെടുകയായിരുന്നു.

കുവൈറ്റിലെ ഏജന്റും മലയാളിയുമായ ഷംസുദീൻ എന്നയാൾ വിവിധ രാജ്യക്കാരായ നൂറോളം പേരെ തടവിൽ പാര്പ്പിച്ചിരിക്കുന്നതായി യുവതി പറയുന്നു. വ്യാജ വിസ നൽകി കുവൈറ്റിലെത്തിച്ച ഈരാറ്റുപേട്ട കേന്ദ്രീകരിച്ചുള്ള മാക്സ്‌വെൽ എന്ന സ്ഥാപനത്തിനും ഉടമക്കുമെതിരെ പൊലീസിൽ പരാതി നൽകിയിരിക്കുകയാണ് ഈ യുവതി.

Tags:
Read more about:
EDITORS PICK