പബ്ജി കളിച്ചതിന് പത്തു പേർ അറസ്റ്റിൽ

Pavithra Janardhanan March 14, 2019

പബ്ജി കളിച്ചതിന് പത്തു പേർ അറസ്റ്റിൽ.നിരോധനം വകവെക്കാതെ ഓണ്‍ലൈന്‍ ഗെയിമായ പബ്ജി കളിച്ചതിന് ആണ് ഗുജറാത്തിലെ രാജ്‌കോട്ടില്‍ പത്ത് പേര്‍ അറസ്റ്റിലായിരിക്കുന്നത്.രാജ്‌കോട്ട് സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പാണ് യുവാക്കളെ അറസ്റ്റ് ചെയ്തത്.ഇവരിൽ ആറു പേർ കോളേജ് വിദ്യാർത്ഥികളാണ്.മാര്‍ച്ച് ആദ്യത്തില്‍ ഇവിടെ പബ്ജി നിരോധിച്ചിരുന്നു.

arrested-bjp

നിരോധനത്തിന് ശേഷം ഇതുവരെ 12 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പൊലീസ് കമ്മീഷണര്‍ വ്യക്തമാക്കി. അതേസമയം അറസ്റ്റിലായവര്‍ക്ക് ജാമ്യം ലഭിക്കുമെന്നും ഉത്തരവ് പാലിക്കാത്തതിന് കോടതിയില്‍ വിചാരണ നേരിട്ടാല്‍ മതിയെന്നും പൊലീസ് കമ്മീഷണര്‍ അറിയിച്ചു. രാജ്‌കോട്ടില്‍ ഗെയിമിന് നിരോധനമേര്‍പ്പെടുത്തിയതിന് പിന്നാലെ വഡോദരയിലും ആനന്ദിലും പബ്ജി, മോമോ ഗെയിമുകള്‍ക്ക് അധികൃതര്‍ നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്.

Tags:
Read more about:
EDITORS PICK