നിരാശപ്പെടുത്തുന്ന ചിത്രം; ടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നതിനോട് ആഷിഖ് അബുവിന്റെ പ്രതികരണം

Pavithra Janardhanan March 14, 2019

കോൺഗ്രസ് മുൻ വക്താവ് ടോം വടക്കന് ബിജെപി പ്രവേശനത്തിൽ പ്രതികരണവുമായി സംവിധാകൻ ആഷിഖ് അബു.രവിശങ്കര്‍ പ്രസാദില്‍ നിന്ന് അംഗത്വം സ്വീകരിച്ച ടോം വടക്കന്‍ അദ്ദേഹത്തിനൊപ്പം എടുത്ത ചിത്രം പങ്കുവെച്ച് ‘നിരാശപ്പെടുത്തുന്ന ചിത്രം’ എന്നായിരുന്നു ആഷിഖ് പ്രതികരിച്ചത്.

കുടുംബാധിപത്യം മടുപ്പിക്കുന്നു എന്നാരോപിച്ചാണ് സോണിയാ ഗാന്ധിയുടെ അടുത്ത അനുയായി കൂടിയായിരുന്ന ടോം വടക്കന്‍ കോണ്‍ഗ്രസ് വിട്ടത്.പുല്‍വാമ വിഷയത്തിലടക്കം കോണ്‍ഗ്രസെടുത്ത നിലപാടിലും അതൃപ്തിയുണ്ടെന്നും ടോം വടക്കന്‍ പറയുന്നു.

Tags:
Read more about:
RELATED POSTS
EDITORS PICK