സീരിയൽ താരത്തിന് അശ്ലീല സന്ദേശം അയച്ചു; യുവാവിന് പണി കൊടുത്ത് താരം

Pavithra Janardhanan March 14, 2019

കഥാപാത്രത്തെയും സീരിയലിനെയും രൂക്ഷമായി വിമർശിച്ച് അശ്ലീല സന്ദേശം അയച്ച യുവാവിന് എട്ടിന്റെ പണികൊടുത്ത് സീരിയൽ താരം അനൂപ് കൃഷ്ണൻ.

അനീഷ് കൊല്ലം എന്നയാളാണ് അനൂപിന് സ്വകാര്യ സന്ദേശം അയച്ചത് വാര്‍ക്കപ്പണിക്കോ മറ്റോ പൊയ്ക്കൂടെയെന്നു ചോദിച്ചു കൊണ്ടുള്ള സന്ദേശത്തിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ പരസ്യമായി പോസ്റ്റ് ചെയ്തു കൊണ്ടാണ് അനൂപ് വിമര്‍ശകന് മറുപടി നല്‍കിയത്.

ടിവി റിമോർട്ട് കയ്യിലുണ്ടല്ലോ ചാനൽ മാറ്റി കൂടെയെന്ന് അനൂപ് ചോദിക്കുന്നു. ഇത്തരക്കാർക്ക് എന്ത് മറുപടിയാണ് നൽകേണ്ടതെന്ന് തനിക്ക് അറിയില്ലെന്നും അനൂപ് കൂട്ടിച്ചേർത്തു.

Read more about:
RELATED POSTS
EDITORS PICK