കൊടുംചൂടില്‍ അംഗനവാടി ;മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

Sebastain March 14, 2019

മലപ്പുറം: പുറത്തൂര്‍ പഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡില്‍ അലൂമിനിയം ഷീറ്റ് കൊണ്ട് മറച്ച അംഗനവാടിയുടെ ശോചനീയാവസ്ഥക്കെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. ദൃശ്യമാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വമേധയാ കേസെടുക്കുകയായിരുന്നു.
കടുത്ത ചൂടിലാണ് കുഞ്ഞുങ്ങള്‍ പഠിക്കുന്നത്. അംഗനവാടിക്ക് സ്വന്തം കെട്ടിടം നിര്‍മ്മിക്കാന്‍ ഒരാള്‍ സ്ഥലം കൈമാറിയെങ്കിലും സാങ്കേതിക കാര്യങ്ങള്‍ ചൂണ്ടി കാണിച്ച് കെട്ടിട നിര്‍മ്മാണം വൈകുകയാണ്. അംഗനവാടിക്ക് സ്വന്തം കെട്ടിടം നിര്‍മ്മിക്കാന്‍ കഴിയാത്തതിന്റെ കാരണം വ്യക്തമാക്കി ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ മൂന്നാഴ്ചക്കകം വിശദീകരണം നല്‍കണമെന്ന് കമ്മീഷന്‍ അംഗം കെ. മോഹന്‍ കുമാര്‍ ആവശ്യപ്പെട്ടു.

Tags: ,
Read more about:
RELATED POSTS
EDITORS PICK