സോളാര്‍ കേസ്; ഹൈബി ഈഡനും അടൂര്‍ പ്രകാശിനും അനില്‍കുമാറിനും എതിരെ ലൈംഗിക പീഡനക്കേസ്

Sebastain March 14, 2019

എം എൽ എമാരായ ഹൈബി ഈഡൻ, അടൂർപ്രകാശ്, എ പി അനിൽകുമാർ എന്നിവർക്കെതിരെ ലൈംഗികപീഡനത്തിന് ക്രൈംബ്രാഞ്ച് കേസെടുത്തു. സോളാർകേസുമായ ബന്ധപ്പെട്ട യുവതി നൽകിയ പരാതിയിലാണ് നിയമോപദേശത്തിന് അടിസ്ഥാനത്തിൽ എഫ്ഐആർ ഇട്ടത്. സോളാർ വ്യവസായം തുടങ്ങാൻ സഹായ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചു എന്നായിരുന്നു യുവതിയുടെ പരാതി.
സോളാര്‍ കമ്മീഷന്‍ ഈ മൂന്ന് എംഎല്‍എമാര്‍ക്കെതിരെ കേസെടുക്കാന്‍ ശുപാര്‍ശ ചെയ്തിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ നിയമോപദേശം തേടിയിരുന്നു. ഇതേത്തുടര്‍ന്നാണ് നടപടി.

Tags: ,
Read more about:
RELATED POSTS
EDITORS PICK