റെയില്‍വേ ട്രാക്കില്‍ അജ്ഞാത മൃതദേഹം

Pavithra Janardhanan March 14, 2019

റെയില്‍വേ ട്രാക്കില്‍ അജ്ഞാത മൃതദേഹം. ഛിന്നഭിന്നമായ നിലയിലാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. കളനാട് റെയില്‍വേ തുരങ്കത്തിന് സമീപത്താണ് മൃതദേഹം കണ്ടെത്തിയത്. ഏകദേശം നാൽപ്പത് വയസ്സ് പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെ 7.15 മണിയോടെയാണ് മൃതദേഹം റെയില്‍വേട്രാക്കില്‍ കാണപ്പെട്ടത്. തവിട്ട് നിറത്തിലുള്ള പാന്റ്‌സും നീല നിറത്തിലുള്ള ഷര്‍ട്ടുമാണ് വേഷം. മുഖം തിരിച്ചറിയാന്‍ പറ്റാത്ത രീതിയില്‍ വികൃതമായ നിലയിലാണ്.

വിവരമറിഞ്ഞ് മേല്‍പറമ്പ് എസ് ഐ സഞ്ജയ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റിനു ശേഷം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Tags:
Read more about:
RELATED POSTS
EDITORS PICK