അയ്യപ്പസ്വാമിയെ പ്രചരണായുധമാക്കി ബിജെപി; ശബരിമല കര്‍മസമിതിയുടെ ലഘുലേഖയ്ക്കെതിരെ പരാതി

Sebastain March 14, 2019

തിരുവനന്തപുരം: അയ്യപ്പസ്വാമിയെയും ശബരിമലയെയും വോട്ടിനായി ഉപയോഗിക്കരുതെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിർദ്ദേശങ്ങള്‍ ലംഘിച്ച് തിരുവനന്തപുരത്ത് ശബരിമല കര്‍മ സമിതിയുടെ നോട്ടീസിറങ്ങി. അയ്യപ്പന്‍റെ ചിത്രം ഉള്‍പ്പെടുത്തിയാണ് ഇടതു-വലത് മുന്നണികളുടെ തട്ടിപ്പ് തിരിച്ചറിയണമെന്ന് ആഹ്വാനമുളള നോട്ടീസ് ഇറക്കിയത്. ഇടതുജനാധിപത്യ മുന്നണി ഇതിനെതിരെ പരാതി നൽകി.


വിശ്വാസത്തെ തകർക്കാനുള്ള കമ്മ്യൂണിസ്റ്റുകളുടെ ശ്രമം തുടരുകയാണെന്ന് കുറ്റപ്പെടുത്തുന്ന നോട്ടീസ്, കോടതി വിധിയുടെ മറവിൽ യുവതികളെ ശബരിമലയിൽ നിർബന്ധമായും കയറ്റാൻ ശ്രമം നടന്നെന്ന് ആരോപിക്കുന്നു. വിശ്വാസികളുടെ കാണിക്കപണം ഉപയോഗിച്ച് വിശ്വാസം തകർക്കാൻ കേസ് കളിച്ച സർക്കാരിന് കോൺഗ്രസ് രഹസ്യപിന്തുണ നൽകിയെന്നും നോട്ടീസിൽ പറയുന്നു. ബിജെപിയെ പിന്തുണച്ചുകൊണ്ടാണ് നോട്ടീസ് അവസാനിപ്പിക്കുന്നത്.

എന്നാല്‍ ഇത് പഴയ നോട്ടീസാണെന്നാണ് ബിജെപിയുടെ വിശദീകരണം. പഴയ നോട്ടീസാണെങ്കിൽ കടന്നുപോയ ആറ് മാസക്കാലമെന്ന് നോട്ടീസിൽ പറയുന്നതെന്തുകൊണ്ട് എന്നാണ് സിപിഎമ്മിന്‍റെ മറുചോദ്യം. അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഇടുതമുന്നണി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിട്ടുണ്ട്.

Read more about:
RELATED POSTS
EDITORS PICK