അടിച്ചും ചവിട്ടിയും ശ്വാസംമുട്ടിച്ചും വയോധികനായ പിതാവിനെ കൊലപ്പെടുത്തി; മകനും മരുമകനും അറസ്റ്റിൽ

Pavithra Janardhanan March 14, 2019

വയോധികനായ പിതാവിനെ കൊലപ്പെടുത്തിയ കേസിൽ മകനും മരുമകനും പോലീസ് പിടിയിലായി.വില്‍വട്ടം ആനപ്പാറ പള്ളിപ്പുറത്ത് വീട്ടില്‍ അയ്യപ്പ(72) നാണ് മരിച്ചത്. കേസിൽ അയ്യപ്പന്റെ മകന്‍ ജയന്‍ (37), മരുമകന്‍ പാടൂക്കാട് തേറമ്പില്‍ വീട്ടില്‍ മുകുന്ദന്‍ (45) എന്നിവരെയാണ് വിയ്യൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

arrested-bjp

മാര്‍ച്ച് ഒമ്പതിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത് . രാത്രി മദ്യപിച്ചെത്തിയ അയ്യപ്പന്‍ മരുമകനെ അസഭ്യം പറഞ്ഞതിനെത്തുടര്‍ന്ന് രണ്ടുപേരും ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു. വാരിയെല്ല് പൊട്ടി ആന്തരിക രക്തസ്രാവത്തെത്തുടര്‍ന്നാണ് മരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു. സംഭവത്തില്‍ അവശനിലയില്‍ കണ്ടെത്തിയ അയ്യപ്പനെ മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

deadbody

വിയ്യൂര്‍ പൊലീസ് സ്റ്റേഷന്‍ എസ്.ഐ. എം. ഹംസയാണ് കേസ് അന്വേഷിച്ചത്.ഹസ്യവിവരം കിട്ടിയതിനെത്തുടര്‍ന്ന് പൊലീസ് ജയനെയും മുകുന്ദനെയും ചൊവ്വാഴ്ച പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നു. അടിച്ചും ചവിട്ടിയും ശ്വാസംമുട്ടിച്ചുമാണ് കൊന്നതെന്ന് ചോദ്യംചെയ്യലിനിടെ ഇവര്‍ സമ്മതിച്ചതായി പൊലീസ് പറഞ്ഞു.

Tags:
Read more about:
RELATED POSTS
EDITORS PICK