കരമന അനന്തു കൊലപാതകം: അഞ്ച് പേര്‍ പിടിയില്‍: എട്ട് പേര്‍ ഒളിവില്‍: പ്രതികളെല്ലാം ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍

arya antony March 14, 2019

തി​രു​വ​ന​ന്ത​പു​രം: ക​ര​മ​ന​യി​ല്‍ യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു പോ​യി കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ അ​ഞ്ച് പേ​ര്‍ പി​ടി​യി​ല്‍. എ​ട്ട് പേ​രെ ഇ​നി​യും പി​ടി​കൂ​ടാ​നു​ണ്ട്. ഇ​വ​ര്‍ അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് ക​ട​ന്ന​താ​യാ​ണ് പോ​ലീ​സ് നി​ഗ​മ​നം. ഇ​വ​ര്‍​ക്കാ​യി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും പോ​ലീ​സ് പ​റ​ഞ്ഞു. കിരണ്‍ കൃഷ്ണന്‍ (ബാലു ), മുഹമ്മദ് റോഷന്‍, അരുണ്‍ ബാബു, അഭിലാഷ്, രാം കാര്‍ത്തിക് എന്നിവരാണ് അറസ്റ്റിലായത്.

മുഴുവന്‍ പ്രതികളെയും ഉടന്‍ പിടികൂടുമെന്നും ഒളിവില്‍ പോയവര്‍ക്ക് വേണ്ടിയുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്ന് പൊലീസ് കമ്മീഷണര്‍ അറിയിച്ചു. കൊലപാതകത്തിന്റെ കാരണം അടക്കം വിശദമായ അന്വേഷണം കേസില്‍ ഉണ്ടാകുമെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു. പ്രതികളെല്ലാം ക്രിമിനല്‍ പശ്ചാത്തലമുള്ളവരും ലഹരിക്കടിമകളാണെന്നും തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ പറഞ്ഞു. ഉത്സവത്തോട് അനുബന്ധിച്ച അടിപിടിക്കേസ് മാത്രമല്ല സംഭവത്തിന് പിന്നിലെന്നാണ് പൊലീസ് നിഗമനം. സംഭവത്തില്‍ ഉള്‍പ്പെട്ടവര്‍ മയക്ക് മരുന്ന് റാക്കറ്റിലെ കണ്ണികളാണെന്നത് അടക്കം നിര്‍ണ്ണായക വിവരവും പൊലീസിന് കിട്ടിയിട്ടുണ്ട്.

അതേസമയം കേ​സ് അ​ന്വേ​ഷ​ണ​ത്തി​ല്‍ പോ​ലീ​സി​ന് വീ​ഴ്ച സം​ഭ​വി​ച്ചി​ട്ടി​ല്ലെ​ന്ന് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ പ​റ​ഞ്ഞു. ഉ​ത്സ​വ​ത്തി​നി​ടെ ഉ​ണ്ടാ​യ ത​ര്‍​ക്ക​മാ​ണ് പ്ര​തി​കാ​ര​മാ​യ​തെ​ന്നും ക​മ്മീ​ഷ​ണ​ര്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു. ചൊ​വ്വാ​ഴ്ചയാണ് മ​ണ​ക്കാ​ട് കൊ​ഞ്ചി​റ​വി​ള ഗി​രീ​ഷി​ന്‍റെ മ​ക​ന്‍ അ​ന​ന്ദു​വി​നെ​ ത​ട്ടി​ക്കൊ​ണ്ടു പോ​യി കൊ​ല​പ്പെ​ടു​ത്തി​യ​ത്. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് ഇ​ട​പെ​ട​ല്‍ വൈ​കി​യ​തി​ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ സ്വ​മേ​ധ​യാ കേ​സെ​ടു​ത്തി​രു​ന്നു. ഒ​രു മാ​സ​ത്തി​ന​കം തി​രു​വ​ന​ന്ത​പു​രം സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ അ​ന്വേ​ഷി​ച്ച്‌ റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കാ​നാ​ണ് ക​മ്മീ​ഷ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

അ​ന​ന്ദു​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ വി​വ​ര​മ​റി​യി​ച്ച്‌ ര​ണ്ട് മ​ണി​ക്കൂ​ര്‍ ക​ഴി​ഞ്ഞ ശേ​ഷ​മാ​ണ് പോ​ലീ​സ് എ​ത്തി​യ​തെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ള്‍ പ്ര​തി​ക​രി​ച്ചി​രു​ന്നു. പോ​ലീ​സ് തു​ട​ക്ക​ത്തി​ല്‍ അ​ന്വേ​ഷ​ണ​ത്തി​ല്‍ സ​ജീ​വ​മാ​യി​രു​ന്നി​ല്ലെ​ന്ന് യു​വാ​വി​ന്‍റെ ബ​ന്ധു​ക്ക​ളും ആ​രോ​പി​ച്ചി​രു​ന്നു.

Read more about:
EDITORS PICK