കരമന കൊലപാതകത്തില്‍ അഞ്ച് പേര്‍ അറസ്റ്റില്‍

Pavithra Janardhanan March 14, 2019

കരമനയിലെ അനന്തുവിന്റെ കൊലപാതകത്തില്‍ അഞ്ച് പേരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. എട്ട് പേരെ കൂടി പിടികൂടാനുണ്ടെന്ന് പോലീസ് അറിയിച്ചു. 15 ദിവസത്തിനിടെ രണ്ട് കൊലപാതകങ്ങളാണ് മയക്കുമരുന്നിന് അടിപ്പെട്ടവര്‍ നടത്തിയത്. ചിറയിന്‍കീഴിലെ വിഷ്ണുവിനെ കൊലപ്പെടുത്തിയതും മയക്കുമരുന്ന് ലഹരിയിലായിരുന്നു. 

ചൊ​വ്വാ​ഴ്ചയാണ് മ​ണ​ക്കാ​ട് കൊ​ഞ്ചി​റ​വി​ള ഒ​രു​ക്ക​ന്പി​ള്‍ വീ​ട്ടി​ല്‍ ഗി​രീ​ഷി​ന്‍റെ മ​ക​ന്‍ അനന്തു​വി​നെ​ ത​ട്ടി​ക്കൊ​ണ്ടു പോ​യി കൊ​ല​പ്പെ​ടു​ത്തി​യ​ത്. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് ഇ​ട​പെ​ട​ല്‍ വൈ​കി​യ​തി​ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ സ്വ​മേ​ധ​യാ കേ​സെ​ടു​ത്തി​രു​ന്നു.

അതേസമയം കേ​സ് അ​ന്വേ​ഷ​ണ​ത്തി​ല്‍ പോ​ലീ​സി​ന് വീ​ഴ്ച സം​ഭ​വി​ച്ചി​ട്ടി​ല്ലെ​ന്ന് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ പ​റ​ഞ്ഞു. ഉ​ത്സ​വ​ത്തി​നി​ടെ ഉ​ണ്ടായ ത​ര്‍​ക്ക​മാ​ണ് പ്ര​തി​കാ​ര​മാ​യ​തെ​ന്നും ക​മ്മീ​ഷ​ണ​ര്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

അനന്തു​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ വി​വ​ര​മ​റി​യി​ച്ച്‌ ര​ണ്ട് മ​ണി​ക്കൂ​ര്‍ ക​ഴി​ഞ്ഞ ശേ​ഷ​മാ​ണ് പോ​ലീ​സ് എ​ത്തി​യ​തെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ള്‍ പ്ര​തി​ക​രി​ച്ചി​രു​ന്നു. പോ​ലീ​സ് തു​ട​ക്ക​ത്തി​ല്‍ അ​ന്വേ​ഷ​ണ​ത്തി​ല്‍ സ​ജീ​വ​മാ​യി​രു​ന്നി​ല്ലെ​ന്ന് യു​വാ​വി​ന്‍റെ ബ​ന്ധു​ക്ക​ളും ആ​രോ​പി​ച്ചി​രു​ന്നു.

Tags: ,
Read more about:
EDITORS PICK