സ്‌കൂളിൽ വെടി വെയ്പ്പ്; അക്രമികള്‍ എത്തിയത് മുഖം മൂടി ധരിച്ച്; അഞ്ച് കുട്ടികള്‍ ഉള്‍പ്പെടെ 9 പേര്‍ക്ക് ദാരുണാന്ത്യം

Pavithra Janardhanan March 14, 2019

സ്‌കൂളിൽ അക്രമികൾ നടത്തിയ വെടിവെയ്പ്പിൽ അഞ്ച് കുട്ടികള്‍ ഉള്‍പ്പെടെ 9 പേര്‍ ദാരുണമായി കൊല്ലപ്പെട്ടു. 10 ഓളം പേര്‍ക്ക് പരിക്കേറ്റു. ബ്രസീലിലെ സാവോപോളോ റോള്‍ ബ്രസില്‍ സ്‌കൂളിലാണ് വെടിവെയ്പ് നടന്നത്.കൃത്യത്തിന് ശേഷം അക്രമികള്‍ സ്വയം വെടിവെച്ച് മരിച്ചതായും പൊലീസ് അറിയിച്ചു. അന്വേഷണം പുരോഗമിക്കുന്നതായി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

മുഖം മൂടി ധരിച്ചെത്തിയ അക്രമികള്‍ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും നേരെ അക്രമികള്‍ വെടിയുതിര്‍ത്തുകയായിരുന്നു. ഇടവേള ആയതിനാല്‍ കുട്ടികള്‍ ക്ലാസിന് വെളിയിലായിരുന്നു. ബ്രസീലില്‍ വെടിവെയ്പുകള്‍ സാധാരണയായി ഉണ്ടാകാറുള്ളതാണ്.എന്നാല്‍ ഇത്തരത്തില്‍ സ്‌കൂളുകള്‍ക്ക് നേരെയുള്ള അക്രമണങ്ങള്‍ അപൂര്‍വമാണെന്നും പൊലീസ് അറിയിച്ചു.

Tags:
Read more about:
RELATED POSTS
EDITORS PICK