അവസാനം പോകുന്നവരോട് ഒരു അഭ്യര്‍ത്ഥന; ഫാനും ലൈറ്റും ഓഫ് ചെയ്യണം; ടോം വടക്കന്റെ ബിജെപി പ്രവേശനത്തില്‍ എം എം മണിയുടെ കിടിലന്‍ പരിഹാസം

Sebastain March 14, 2019

ടോം വടക്കന്‍ ബിജെപിയിലേക്ക് ചേക്കേറിയതിന് പിന്നാലെ പരിഹസിച്ചും ന്യായീകരിച്ചും വിമര്‍ശിച്ചും നിരവധി പോസ്റ്റുകളാണ് സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുന്നത്. അതില്‍ വൈദ്യുതി മന്ത്രി എഫ് ബി പേജിലൂടെയിട്ട പരിഹാസമാണ് ഏറെ ശ്രദ്ധേയമായത.് ഈ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വലിയ തോതില്‍ വൈറലാകുകയും ചെയ്തു.


എം എം മണിയുടെ എഫ്ബി പോസ്റ്റ്;
അവസാനം പോകുന്നവരോട് ഒരു അഭ്യര്‍ത്ഥന
പാര്‍ട്ടി ഓഫീസ് പൂട്ടി പോകുമ്പോള്‍
ഫാനും ലൈറ്റും ഓഫ് ചെയ്യണം :…
കാരണം
നിങ്ങളുടെ നട്ടെല്ലിന് വിലയില്ലെങ്കിലും
‘വൈദ്യുതി അമൂല്യമാണ്
അത് പാഴാക്കരുത് ‘

Tags:
Read more about:
RELATED POSTS
EDITORS PICK