മുംബൈയില്‍ നടപ്പാലം തകര്‍ന്ന് 5 മരണം

Sebastain March 14, 2019

മുംബൈ: മുംബൈ ഛത്രപതി ശിവജി മഹാരാജ് ടെര്‍മിനന്‍സ് റെയില്‍വേ സ്റ്റേഷന് സമീപത്തെ നടപ്പാലം തകര്‍ന്നു വീണ് അഞ്ച് മരണം. മരിച്ചവരില്‍ രണ്ട് സ്ത്രീകളും ഉള്‍പ്പെടുന്നു. 364 പേര്‍ക്ക് പരിക്കേറ്റു. തകര്‍ന്നു വീണ പാലത്തിന്റെ അവശിഷ്ടങ്ങളില്‍ കുടുങ്ങിക്കിടന്നിരുന്ന മുഴുവന്‍ പേരെയും രക്ഷപ്പെടുത്തിയെന്ന് ദുരന്തനിവാരണ സേന അറിയിച്ചു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പലരുടെയും നില ഗുരുതരമാണ്.
റെയില്‍വേ പ്ലാറ്റ്‌ഫോമിനെയം ബിടി പാതയെയും ബന്ധിപ്പിക്കുന്നതാണ് നടപ്പാലം.


മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് അപകടത്തില്‍ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് അമ്പതിനായിരം രൂപയും നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.

Read more about:
EDITORS PICK