വീടുകൾക്കു മുൻപിൽ 8000 രൂപയുടെ പണപ്പൊതി

Pavithra Janardhanan March 14, 2019

വീടുകൾക്ക് മുന്നിൽ പണപ്പൊതി.സ്പെയിനിലെ വില്ലാറമിയേല്‍ എന്ന കൊച്ചുഗ്രാമത്തിലാണ് സംഭവം.ബുധനാഴ്ച്ച മുതല്‍ 15 വീട്ടുകാര്‍ക്കാണ് പണപ്പൊതി ലഭിച്ചത്.100 യൂറോയ്ക്ക് മുകളിലാണ് (ഏകദേശം 8000 രൂപ) ഓരോരുത്തര്‍ക്കും ലഭിക്കുന്നത്. വെറും 800 ഓളം പേർ മാത്രമാണ് ഈ ഗ്രാമത്തിൽ താമസിക്കുന്നത്.

thief

അജ്ഞാതനായ ഇയാളെ വില്ലാറമിയേലിലെ റോബിന്‍ഹുഡ് എന്നാണ് സ്പാനിഷ് മാധ്യമങ്ങൾ വിശേഷിപ്പിക്കുന്നതും. മേയർ നൂരിയ സൈമൺ ഇത് സംബന്ധിച്ച് വിശദീകരണം നൽകുകയും ചെയ്തുഎവിടുന്നാണ് ഈ പണം വരുന്നതെന്ന് അറിയാതെ ആശ്ചര്യപ്പെട്ടിരിക്കുകയാണ് ഞങ്ങള്‍. ആരാണ് നല്‍കുന്നതെന്നോ അയാളുടെ ഉദ്ദേശം എന്തെന്നോ അറിയില്ലെന്നും മേയര്‍ പറഞ്ഞു. കിട്ടിയവരിൽ ചിലര്‍ക്ക് കൃത്യമായ മേല്‍വിലാസം മുഖേനെയാണ് പണം ലഭ്യമായത്. അത്രയും അടുത്തറിയാവുന്ന ആരെങ്കിലുമാകാം പണം അയക്കുന്നതെന്നാണ് പലരും സംശയിക്കുന്നത്.പണം ലഭിക്കുന്നവർ തമ്മിൽ യാതൊരു ബന്ധമില്ലാത്തതാണ് പൊലീസിനെ കുഴപ്പിക്കുന്നത്.

Tags:
Read more about:
RELATED POSTS
EDITORS PICK