സൗദിയില്‍ കനത്ത മഴ, 36 മരണം, വന്‍ നാശനഷ്ടങ്ങള്‍

Sruthi March 16, 2019
rain-

സൗദിയില്‍ കനത്ത മഴ തുടരുന്നു. കഴിഞ്ഞ രണ്ട് ദിവസമായി അന്തരീക്ഷതാപം ഉയര്‍ന്നിരുന്നു. കഴിഞ്ഞ ദിവസമാണ് അപ്രതീക്ഷിതമായി കാലാവസ്ഥയില്‍ മാറ്റം തുടങ്ങിയത്. വ്യാഴാഴ്ച ഇടവിട്ട് പെയ്ത മഴ വെള്ളിയാഴ്ച വൈകുന്നേരമായതോടെ ശക്തിപ്രാപിച്ചു. വൈകുന്നേരം ഒരു മണിക്കൂര്‍ നീണ്ടുനിന്ന കനത്ത മഴയില്‍ റോഡുകള്‍ നിറഞ്ഞുകവിഞ്ഞു.

അണ്ടര്‍പാസേജുകളില്‍ വെള്ളം നിറഞ്ഞതോടെ റോഡ് ഗതാഗതവും താറുമാറായി. മഴയും ശീതകാറ്റും തുടരാന്‍ സാധ്യതയുളളതിനാല്‍ ജാഗ്രതപാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ അതോറിറ്റി അറിയിച്ചു.സൗദിയിലെ മുഴുവന്‍ പ്രവിശ്യകളിലും ഈ വര്‍ഷം കനത്തമഴയാണ് ലഭിച്ചത്.

ഈ സീസണില്‍ രണ്ട് തവണ കാലവര്‍ഷമെത്തി. കനത്ത മഴയില്‍ വിവിധ പ്രവിശ്യകളിലുണ്ടായ അപകടങ്ങളില്‍ 36 പേര്‍ മരിച്ചു. വന്‍ നാശനഷ്ടങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുറൈഫിലും പരിസര പ്രദേശങ്ങളിലും കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം അതിശൈത്യം രൂക്ഷമായിരുന്നു. രണ്ട് ദിവസമായി ശൈത്യം കുറഞ്ഞെങ്കിലും അപ്രതീക്ഷിതമായാണ് കാലാവസ്ഥയില്‍ മാറ്റമുണ്ടായത്.

Read more about:
EDITORS PICK