തൈരു ചേര്‍ത്ത സാലഡ്, വേനല്‍ചൂടിന് ആശ്വാസകരമായ ഭക്ഷണം കഴിക്കൂ

സ്വന്തം ലേഖകന്‍ March 18, 2019
curd salad

ഈ വേനല്‍ചൂട് അകറ്റാന്‍ നിങ്ങള്‍ കഴിക്കുന്ന ഭക്ഷണങ്ങളും ശ്രദ്ധിക്കണം. ശരീരത്തിന് തണുപ്പ് നല്‍കുന്ന വിഭവങ്ങള്‍ ഉണ്ടാക്കാം. അതിനു ബെസ്റ്റ് തൈര് സാലഡ് ആണ്. ആരോഗ്യപ്രദവും പോഷകസമൃദ്ധവുമായ ഒരു സലാഡാണ് മുളപ്പിച്ച പയറുവര്‍ഗങ്ങള്‍ പച്ചക്കറികളും കൂടെ യോജിപ്പിച്ചെടുത്താല്‍ കിട്ടുന്നത്. അതില്‍ നല്ല കട്ടി തൈര് കൂടി ചേര്‍ത്താല്‍ സൂപ്പറായിരിക്കും.

ചേരുവകള്‍
മുളപ്പിച്ച പയര്‍ – 1 കപ്പ്
തക്കാളി – 1/2 കപ്പ്
സാലഡ് വെള്ളരി -1/2 കപ്പ്
സവോള – 1/2 കപ്പ്
പച്ച മാങ്ങ – 1/3 കപ്പ്
കാരറ്റ് 1/2 കപ്പ്

ഫ്രഷ് തൈര് 1 കപ്പ്
പുതിനയില 5
മല്ലിയില -1 തണ്ട്
ഉപ്പ്
കുരുമുളക് പൊടി 1/4 ടീസ്പൂണ്‍
പഞ്ചസാര- 1 ടീസ്പൂണ്‍

തയ്യാറാക്കുന്നവിധം

പയര്‍ നല്ലതു പോലെ കഴുകി അഞ്ചു മണിക്കൂര്‍ കുതിര്‍ത്ത ശേഷം ഒരു കാസറോള്‍ അല്ലെങ്കില്‍ ഒരു നനവ് ഉള്ള തുണിയില്‍ വെച്ച് മുളപ്പിക്കാന്‍ 6 മണിക്കൂര്‍ വെയ്ക്കുക. പയര്‍ തൊലി വേണ്ടെങ്കില്‍ 3-4 തവണ കഴുകി അതു നീക്കം ചെയ്യുക.

പച്ചക്കറി എല്ലാം വളരെ ചെറുതായി അരിഞ്ഞ ശേഷം ഒരു പാത്രത്തില്‍ ഒരുമിച്ച് വയ്ക്കുക. ഇതില്‍ കുരുമുളക്, ഉപ്പ്, പഞ്ചസാര മുളപ്പിച്ച പയര്‍ ഇത്രയും ചേര്‍ത്ത് നന്നായി ഇളക്കി എടുക്കുക. ഇനി പുളി കുറവുള്ള തൈര് ചേര്‍ത്ത് ഇളക്കി വിളമ്പാം.

Tags: ,
Read more about:
EDITORS PICK