സ്റ്റീഫന്‍ നെടുംപളളി ചെറിയ പുളളിയല്ല, പഠിച്ച കളളന്‍; ലൂസിഫര്‍ ട്രെയിലര്‍

Sebastain March 20, 2019

പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം ലൂസിഫറിന്റെ ട്രയിലര്‍ റിലീസ് ചെയ്തു. ഫെയ്‌സ്ബുക്ക് പേജിലൂടെ മോഹന്‍ലാല്‍ തന്നെയാണ് ട്രെയിലര്‍ പുറത്തുവിട്ടത്. മുരളി ഗോപി തിരക്കഥയൊരുക്കി പൃഥ്വി സംവിധാനം ചെയ്യുന്ന ചിത്രം ആശിര്‍വ്വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മിക്കുന്നത്.


മൂന്ന് മിനിറ്റ് നീളുന്ന ട്രെയിലറില്‍ സിനിമയില്‍ രാഷ്ട്രീയമാണ് പ്രമേയമെന്ന് വ്യക്തം. പൊൡറ്റിക്കല്‍ ത്രില്ലര്‍ സിനിമയാകും ലൂസിഫര്‍ എന്നാണ് അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്. സ്റ്റീഫന്‍ നെടുംപളളി എന്ന രാഷ്ട്രീയ പ്രവര്‍ത്തകനായാണ് മോഹന്‍ലാല്‍ എത്തുന്നത്. മഞ്ചുവാര്യരാണ് നായിക. വിവേക് ഒബ്‌റോയി വില്ലന്‍ വേഷത്തിലും എത്തുന്നു. ടോവിനോ, ഇന്ദ്രജിത്, മംമ്ത മോഹന്‍ദാസ്, സാനിയ, നൈല ഉഷ, കലാഭവന്‍ ഷാജോണ്‍, സായികുമാര്‍ എന്നിവരും ചിത്ത്രിലുണ്ട്.


അച്ഛനായ സുകുമാരന്റെ സ്വപ്‌നമായിരുന്നു ഒരു സിനിമ സംവിധാനം ചെയ്യുക എന്നതാണ്. എന്നാല്‍ ആ ആഗ്രഹം പൂര്‍ത്തിയാക്കാതെ അദ്ദേഹം യാത്രയായി. ആ സ്വപ്‌നസാക്ഷാത്ക്കാരം കൂടിയാണ് പൃഥ്വിക്ക് ലൂസിഫര്‍. ചിത്രം മാര്‍ച്ച് 28ന് തിയേറ്ററുകളിലെത്തും.

Tags: ,
Read more about:
EDITORS PICK